ചൈനയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 17 ആയി,വുഹാൻ നഗരം അടച്ചുപൂട്ടി
പുറത്തേക്ക് പോകുന്നതിനുള്ള നഗരത്തിന്റെ വിമാനത്താവളവും ട്രെയിൻ സ്റ്റേഷനുകളും അടച്ചുപൂട്ടി
ചൈനയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 17 ആയി. അമേരിക്ക, ദക്ഷിണ കൊറിയ, തായ്‍വാന്‍, ജപ്പാന്‍ എന്നിവിടങ്ങളിലും രോഗബാധ സ്ഥിരീകരിച്ചു. ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടതുണ്ടോ എന്ന് ആലോചിച്ച് തീരുമാനമെടുക്കുമെന്ന് ലോക ആരോഗ്യ സംഘടന അറിയിച്ചു. കൊറോണ വൈറസ് ഉത്ഭവകേന്ദ്രം എന്നുകരുതുന്ന വുഹാനിൽ നിന്ന് പുറം ലോകത്തേക്കുള്ള എല്ലാ ഗതാഗതവും ഗതാഗതവും ചൈനീസ് അധികൃതർ നിർത്തിവച്ചു.നഗരത്തിൽ നിന്നുള്ള ബസ്, സബ്‌വേ, കടത്തുവള്ളം, ദീർഘദൂര യാത്രാ ഗതാഗത ശൃംഖല എന്നിവ പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ 10 മുതൽ നിർത്തിവച്ചതായി സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുറത്തേക്ക് പോകുന്നതിനുള്ള നഗരത്തിന്റെ വിമാനത്താവളവും ട്രെയിൻ സ്റ്റേഷനുകളും അടച്ചുപൂട്ടി
ചൈനയില്‍ കൊറോണ വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ച വുഹാന്‍ പ്രവിശ്യയിലാണ് മരണ സംഖ്യ 17 ആയത്. അതേസമയം 544 പേര്‍ രോഗ ലക്ഷണങ്ങളുമായി ചികിത്സയിലാണ്. രോഗ വ്യാപനം തടയുന്നതിനായി പ്രദേശത്തെ പൊതു ഗതാഗത സംവിധാനങ്ങള്‍ താല്‍കാലികമായി നിര്‍ത്തലാക്കി. വുഹാനില്‍ നിന്നാണ് ബെയിജിങ്, ഷാങ്ഹായ്, മക്കാവു, ഹോങ് കോങ് എന്നിവിടങ്ങളിലേക്ക് രോഗവ്യാപനം ഉണ്ടായതെന്നാണ് അനുമാനം. വന്യമൃഗങ്ങളുടെ ഇറച്ചി കള്ളക്കടത്തിലൂടെയാണ് വൈറസ് വ്യാപനം ഉണ്ടായതെന്നാണ് നിഗമനം. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചൈനീസ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ചാന്ദ്രാവര്‍ഷാരംഭത്തോടനുബന്ധിച്ച് ധാരാളം പേര്‍ ദൂരയാത്ര നടത്താനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത തുടരുകയാണ്. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരുന്നതായി ലോകാരോഗ്യ സംഘടനയും വ്യക്തമാക്കി. പക്ഷിപ്പനി എബോള വൈറസ് എന്നിവയ്ക്ക് സമാനമായി ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടോ എന്നത് ലോകാരോഗ്യ സംഘടന പരിശോധിക്കുകയാണ്. ഇത്തരത്തില്‍ പ്രഖ്യാപനം വന്നാല്‍ ആഗോള തലത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും. പനി, ശ്വാസ തടസ്സം, ചുമ എന്നിവയാണ് രോഗലക്ഷണങ്ങള്‍. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഈ വൈറസിന് പ്രതിവിധി കണ്ടെത്തിയിട്ടില്ല. അതീവ രോഗപ്രതിരോധ ശേഷിയുള്ളവര്‍ക്ക് മാത്രമേ അതിജീവിക്കാനാവൂ.