കൊറോണ വൈറസിന്റെ ജനിതക മാറ്റം മുകരുത്തൽ നടപടികൾക്കായി മന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയിൽ യോഗം
സൗദി അറേബ്യ കര, നാവിക, വ്യോമ അതിര്‍ത്തികള്‍ വീണ്ടും അടച്ചു. ഒരാഴ്ചത്തേക്കാണ് അടച്ചത്. ആവശ്യമെങ്കില്‍ വീണ്ടും വിലക്ക് തുടരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
തിരുവനന്തപുരം :ജനികതമാറ്റം വന്ന കൊവിഡ് വൈറസിനെ ബ്രിട്ടണിൽ കണ്ടെത്തിയ സാഹചര്യത്തിൽ സംസ്ഥാനത്ത് സ്വീകരിക്കേണ്ട മുൻ കരുതൽ നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോഗം. വൈകിട്ട് 6ന് ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനെ തുടർന്നുള്ള രോഗ വ്യാപനവും കൊവിഡിന്റെ രണ്ടാം വരവുമാണ് മുഖ്യ ചർച്ചാ വിഷയം. കൂടുതൽ മേഖലകളിൽ നിയന്ത്രണങ്ങളിൽ ഇളവ് തുടരുന്നതിനാൽ വ്യക്തി ശുചിത്വവും സാമൂഹിക അകലം പാലിക്കലും നിർബന്ധമാക്കാൻ യോഗം നിർദേശിച്ചേക്കും.
കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെക്കുറിച്ച് യുകെ ലോക രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഇതേതുടർന്ന് , നിരവധി രാജ്യങ്ങൾ യാത്രാ നിരോധനം ഏർപ്പെടുത്തി . ലോകത്തു ഒരു പൊതുനയം രൂപീകരിക്കുന്നതിനെക്കുറിച്ച് യൂറോപ്യൻ യൂണിയൻ ചർച്ചകൾ ആരംഭിച്ചു 40 ലധികം രാജ്യങ്ങൾ യുകെയിലേക്കുള്ള യാത്രക്ക് വിലക്കേർപ്പെടുത്തി കോറോണയുടെ വേരിയന്റ് വയറസുകൾ കണ്ടെത്തിയതിനെ തുടർന്ന് സ്വീഡനും ഡെൻമാർക്കും വിദേശ ത്തുനില്ല യാത്രക്കാരെ നിരോധിച്ചു.
കോറോണയുടെ വേരിയന്റ് വയറസുകൾ കൂടുതൽ പകരാൻ സാധ്യതയുള്ളതാണ് ശാസ്ത്രലോകം വിലയിരുത്തുന്നത് , പക്ഷേ ഇത് കൂടുതൽ മാരകമാണെന്ന് തെളിവുകളില്ല.പുതിയ സ്‌ട്രെയിനുകൾ മഹാമാരിയുടെ പരിണാമത്തിന്റെ ഒരു സാധാരണ ഭാഗമാണെന്നും ഇത് നിയന്ത്രണാതീതമല്ലെന്നും ലോകാരോഗ്യ സംഘടനയുടെ അത്യാഹിത വിഭാഗം മേധാവി മൈക്ക് റയാൻ പറഞ്ഞു.കോറോണയുടെ വേരിയന്റ് വയറസുകൾ യുകെയിൽ കണ്ടെത്തിയതുനുശേഷം ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യാത്രക്കാർക്കും ചില രാജ്യങ്ങളിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്
അതേസമയം ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം മുന്നിൽ കണ്ട് ഗൾഫ് രാജ്യങ്ങൾ അതിർത്തികൾ അടയ്‍ക്കുന്നു. സൗദി അറേബ്യക്കും ഒമാനും പിന്നാലെ കുവൈത്തും അതിർത്തി അടച്ചിടാൻ തീരുമാനിച്ചു. യൂറോപ്പിൽ നിന്നും ഡിസംബർ എട്ടിന് ശേഷം എത്തിയവർ രണ്ടാഴ്ച നിർബന്ധിത ക്വാറന്റൈനിൽ തുടരണമെന്നും സൗദി ആരോഗ്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഒമാന്‍ അതിർത്തികൾ അടച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഒരാഴ്ചത്തേക്കാണ് ഒമാന്‍ അതിർത്തികൾ അടച്ചിടുന്നത്.
സൗദി അറേബ്യ കര, നാവിക, വ്യോമ അതിര്‍ത്തികള്‍ വീണ്ടും അടച്ചു. ഒരാഴ്ചത്തേക്കാണ് അടച്ചത്. ആവശ്യമെങ്കില്‍ വീണ്ടും വിലക്ക് തുടരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡിന്റെ പുതിയ രൂപം വിവിധ രാജ്യങ്ങളില്‍ പടരുന്ന പശ്ചാത്തലത്തിലാണിതെന്നും രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണിതെന്നും ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു.
സൗദിയിൽനിന്ന് വിദേശത്തേക്കും വിദേശരാജ്യങ്ങളിൽനിന്ന് സൗദിയിലേക്കും ഒരാഴ്ചത്തേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള മന്ത്രാലയ ഉത്തരവിൽ പറയുന്ന കാര്യങ്ങൾ ഇവയാണ്.
1. ഒരാഴ്ചത്തേക്ക് മുഴുവൻ അന്താരാഷ്ട്ര വിമാന സർവീസുകളും റദ്ദാക്കി. ആരോഗ്യ പ്രവർത്തകർക്കടക്കമുള്ള അത്യാവശ്യ ഘട്ടങ്ങളിലുള്ള യാത്രകൾ അനുവദിക്കും. ഒപ്പം, നിലവിൽ സൗദിയിലെത്തിയ വിദേശ വിമാനങ്ങൾക്ക് തിരിച്ചുപോകാം.
2. ജല മാർഗവും, റോഡ് അതിർത്തികൾ വഴിയുള്ള യാത്രയും അടുത്ത ഒരാഴ്ചത്തേക്ക് റദ്ദാക്കി. ആവശ്യമെങ്കിൽ ഒരാഴ്ച കൂടി തുടരും.
3. യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ഡിസംബർ 8ന് ശേഷം സൗദിയിൽ എത്തിയവർ രണ്ടാഴ്ച ക്വാറന്റൈനിൻ കഴിയണം. ക്വാറന്റൈൻ സമയം ഓരോ അഞ്ചുദിവസം കോവിഡ് ടെസ്റ്റ് ചെയ്യണം.
4. യൂറോപ്പിൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ സന്ദർശനം നടത്തിയവരും കോവിഡ് ടെസ്റ്റിന് വിധേയരാവണം.
5. ചരക്ക് നീക്കവും വൈറസ് ബാധയില്ലാത്ത രാജ്യങ്ങളിലേക്കുള്ള സഹായ വിതരണവും തടസ്സമില്ലാതെ തുടരും.
6. നടപടികള്‍ പുനഃപരിശോധിക്കാന്‍ ആരോഗ്യമന്ത്രാലയത്തിന് അധികാരമുണ്ടായിരിക്കും.