കൊറോണയ്‌ക്കെതിരെ വാക്‌സിന്‍ കണ്ടെത്തിയെന്ന് ഇറ്റലി

റോമിലെ സ്പല്ലൻസാനി ആശുപത്രിയിൽ വാക്സിൻ പരീക്ഷിച്ചു. മനുഷ്യ കോശങ്ങളില്‍ വാക്‌സിന്‍ ആന്റി ബോഡികള്‍ നിര്‍മ്മിച്ച് കൊറോണ വൈറസിനെ നിര്‍വീര്യമാക്കിയെന്നാണ് ഇറ്റാലിയന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

0

റോം:കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ലോകം ഒരു വാക്‌സിനായി കാത്തിരിക്കുബോൾ ലോകത്ത് കൂടുതൽ പേര് കോവിഡ് ബാധിച്ചു മരണപ്പെട്ട ഇറ്റാലിയിലെ ശാസ്ത്രജ്ഞർ മനുഷ്യരെ കൊറോണ വൈറസ് ബാധിക്കുന്നതിൽ നിന്ന് സംരക്ഷിക്കുന്നതിനായി, മരുന്ന് കണ്ടെത്തിയെന്ന അവകാശവാദവുമായി ഇറ്റലി. പ്രതിരോധമരുന്ന് മനുഷ്യകോശങ്ങളിൽപരീക്ഷിക്കുന്നതിനു മുൻപ് എലികളിൽ പരീക്ഷിച്ചു വിജയിച്ചതായി കമ്പനി അവകാശപ്പെട്ടു പുതിയ കൊറോണ വൈറസ് വാക്സിൻ ടാക്കിസ് എന്ന കമ്പനി കണ്ടുപിടിച്ചതായി ഇറ്റലിയിലെ വാർത്താ ഏജൻസി ANSA റിപ്പോർട്ട് ചെയ്തു . റോമിലെ സ്പല്ലൻസാനി ആശുപത്രിയിൽ വാക്സിൻ പരീക്ഷിച്ചു. മനുഷ്യ കോശങ്ങളില്‍ വാക്‌സിന്‍ ആന്റി ബോഡികള്‍ നിര്‍മ്മിച്ച് കൊറോണ വൈറസിനെ നിര്‍വീര്യമാക്കിയെന്നാണ് ഇറ്റാലിയന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ടാകിസ് എന്ന മെഡിക്കല്‍ സ്ഥാപനമാണ് വാക്‌സിന്‍ വികസിപ്പിച്ചത്. റോമിലെ സ്പല്ലാന്‍സാനി ആശുപത്രിയില്‍ വെച്ചാണ് വാക്‌സിന്‍ പരീക്ഷണം നടത്തിയത്.വാക്‌സിന്‍ പരീക്ഷണത്തിന്റെ ഏറ്റവും നിര്‍ണായക ഘട്ടമാണ് ഇതെന്നും വേനല്‍ക്കാലത്തിന് ശേഷം ഇത് മനുഷ്യരില്‍ പരീക്ഷിക്കുമെന്നും ടാക്‌സിസ് സിഇഒ ല്യൂഗി ഔറിസിചിയോ വ്യക്തമാക്കി. മനുഷ്യരില്‍ വാക്‌സിന്‍ ഫലപ്രദമാകുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊറോണയ്‌ക്കെതിരെ വാക്‌സിന്‍ കണ്ടെത്തിയെന്ന അവകാശ വാദവും ആയി ഇസ്രായേലും രംഗത്തെത്തിയിരുന്നു.

You might also like

-