കൊറോണക്ക് പ്രധിവിധി “ചാണകവും ഗോമൂത്രവും”മതി , ബിജെപി എം‌എൽ‌എ സുമൻ ഹരിപ്രിയ

"ചാണകം വളരെ സഹായകരമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. അതുപോലെ, ഗോമൂത്രം ഒരു പ്രദേശത്ത് തളിക്കുമ്പോൾ അത് ആ പ്രദേശത്തെ ശുദ്ധീകരിക്കുന്നു. അതുകൊണ്ട് കൊറോണ വൈറസ് ഭേദമാക്കാൻ ഗോമുത്രവും ചാണകവും സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു",

0

ഗുവാഹത്തി: ലോകമെമ്പാടുകൊറോണ വൈറസ് ബാധ മൂലം മുവ്വായിരതിയലധികം പേര് മാറിനപ്പെടുകയും പതിനയ്യായിരത്തിലദൈകം ആളുകൾ രോഗബാധയിൽ തുടരുകയും ചെയ്യുമ്പോഴാണ് കൊറോണ വൈറസിനെ നേരിടാൻ വിചിത്രമായ പ്രതിവിധിയുമായി അസമിലെ ബിജെപി എം‌എൽ‌എ രംഗത്ത് വന്നത്. ചാണകവും ഗോമൂത്രവുമാണ് രോഗത്തിന് പ്രതിവിധിയെന്നാണ് എംഎൽഎയുടെ കണ്ടെത്തൽ.അസമിൽ തിങ്കളാഴ്ച നടന്ന അസംബ്ലിയിലായിരുന്നു സുമൻ ഹരിപ്രിയ എംഎൽഎയുടെ വിചിത്രമായ കണ്ടെത്തൽ അവതരിപ്പിച്ചത്.
കാൻസർ പോലുള്ള മാരക രോഗങ്ങൾ ഭേദമാക്കാൻ ഗോമൂത്രവും ചാണകവും സഹായകമാണെന്ന് എംഎൽഎ അവകാശപ്പെട്ടു.”ചാണകം വളരെ സഹായകരമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. അതുപോലെ, ഗോമൂത്രം ഒരു പ്രദേശത്ത് തളിക്കുമ്പോൾ അത് ആ പ്രദേശത്തെ ശുദ്ധീകരിക്കുന്നു. അതുകൊണ്ട് കൊറോണ വൈറസ് ഭേദമാക്കാൻ ഗോമുത്രവും ചാണകവും സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു”, സുമൻ ഹരിപ്രിയ എംഎൽഎ പറഞ്ഞു.

You might also like

-