കൊറോണ: വിദ്യാര്‍ഥിനിയുടെആരോഗ്യനിലയിൽ പുരോഗതി ; വിദ്യാര്‍ഥിനിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി1053 പേര്‍ നിരീക്ഷണത്തില്‍

കൊറോണ ബാധിച്ച വിദ്യാര്‍ഥിനിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഐസലേഷന്‍ വാര്‍ഡിലുള്ള വിദ്യാര്‍ഥിനിയുടെ നില മെച്ചപ്പെടുന്നുണ്ട്. സംസ്ഥാനത്ത് 1053 പേര്‍ നിരീക്ഷണത്തിലുണ്ട്

0

തൃശൂർ :കൊറോണ വൈറസ് സ്ഥിരീകരിച്ച തൃശൂരിലെ പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മന്ത്രി കെ.കെ.ശൈലജ. അര്‍ധരാത്രിയോടെ തൃശൂരില്‍ എത്തിയ ആരോഗ്യമന്ത്രിയും സംഘവും പെണ്‍കുട്ടിയുടെ ചികില്‍സ വിലയിരുത്തി. സ്വകാര്യ ആശുപത്രി പ്രതിനിധികളുടെ അടിയന്തര യോഗം ഇന്ന് തൃശൂരില്‍ വിളിച്ചിട്ടുണ്ട്.മന്ത്രി കെ.കെ.ശൈലജയും തൃശൂര്‍ ജില്ലയിലെ മൂന്നു മന്ത്രിമാരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത് രാത്രി പതിനൊന്നേമുക്കാലിന്. ഒന്നര മണിക്കൂര്‍ നീണ്ട യോഗത്തില്‍ കാര്യങ്ങള്‍ വിശദമായി വിലയിരുത്തി. ഡി.എം.ഒയും മറ്റ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ചികില്‍സയെക്കുറിച്ച് വിശദീകരിച്ചു.

കൊറോണ ബാധിച്ച വിദ്യാര്‍ഥിനിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഐസലേഷന്‍ വാര്‍ഡിലുള്ള വിദ്യാര്‍ഥിനിയുടെ നില മെച്ചപ്പെടുന്നുണ്ട്. സംസ്ഥാനത്ത് 1053 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 15പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്. ഇവരുടെ പരിശോധനാഫലം പുറത്തുവരേണ്ടതുണ്ട്.. തൃശൂര്‍ ജില്ലയില്‍ 11 പേര്‍ സമാനമായ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ കഴിയുന്നുണ്ട്. സംസ്ഥാനത്തൊട്ടാകെ 1053 പേര്‍ നിരീക്ഷണത്തിലാണ്.

സ്വകാര്യ ആശുപത്രി പ്രതിനിധികളുടെ യോഗം ഇന്നു രാവിലെ പതിനൊന്നിന് തൃശൂര്‍ കലക്ടറേറ്റില്‍ ചേരും. ഉച്ചയ്ക്കു പന്ത്രണ്ടരയോടെ വീണ്ടും ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. രണ്ടു യോഗത്തിലും മന്ത്രി കെ.കെ.ശൈലജ പങ്കെടുക്കും.

You might also like

-