ഇറാനിൽ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം എട്ട് ആയി തുർക്കിയും പാക്കിസ്ഥാനും അതിർത്തി അടച്ചു
ഇറാനുമായുള്ള അതിർത്തി അടച്ചിടാൻ പാകിസ്താനും തുർക്കിയും തീരുമാനിച്ചു
ഇറാനിൽ കൊറോണ പിടിപെട്ട് എട്ടു പേരാണ് ഇതിനകം മരിച്ചത് . 43 പേർ ചികിൽസയിലുണ്ട്. ഖും നഗരത്തിലാണ് കൊറോണ കൂടുതൽ ഭീതി പടർത്തിയിരിക്കുന്നത്കൂടുതൽ പേർക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി ഗൾഫ് രാജ്യങ്ങൾ. വിമാനത്താവളങ്ങളിലെ പരിശോധനാ നടപടികൾ കൂടുതൽ കർശനമാക്കി . ഇറാനുമായുള്ള അതിർത്തി അടച്ചിടാൻ പാകിസ്താനും തുർക്കിയും തീരുമാനിച്ചു. ഇറാനിലെ രോഗബാധ പശ്ചിമേഷ്യയുടെ ആശങ്കയായും മാറുകയാണ്.
അതിർത്തികൾ അടച്ചും വിമാന സർവീസുകൾ നിർത്തി വെച്ചും മുൻകരുതൽ നടപടി ശക്തമാക്കാനുള്ള തയാറെടുപ്പിലാണ് അയൽ രാജ്യങ്ങൾ. കുവൈത്തും സൗദിയും ഇറാൻ യാത്രക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ പൗരൻമാരെ ഇറാനിൽ നിന്ന് തിരിച്ചെത്തിക്കാനുള്ള നടപടികളും ഊർജിതമാണ്.
യു.എ.ഇയിൽ എത്തിയ ഇറാൻ ദമ്പതികൾക്കും കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇറാൻ സ്വദേശി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൊറോണ വൈറസ് രോഗികളുമായി അടുത്ത് സമ്പർക്കം പുലർത്തിയവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മൻകരുതലിന്റെ ഭാഗമായി രോഗികളുമായി ബന്ധപ്പെട്ട എല്ലാവരെയും പരിശോധനാ വിധേയമാക്കിവരികയാണ്.അതേസമയം ചൈനയിൽ കൊറോണയുടെ വ്യാപനം ക്രമാതീതമായി കുറഞ്ഞതായി ചൈനയുടെ ആരോഗ്യമന്ത്രാലയം അറിയിച്ചു