കൊറോണ ; രാജ്യത്ത് ഒരു മരണം കൂടി,ഹിമാചല്‍ പ്രദേശില്‍ 69 കാരനാണ് മരിച്ചത്
അമേരിക്കയില്‍ നിന്നും എത്തിയ ടിബറ്റന്‍ അഭയാര്‍ത്ഥിയാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു
ഷിംല: രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു. ഹിമാചൽ പ്രദേശിലെ കാൻഗ്രയിൽ 68 വയസ്സുകാരൻ മരിച്ചു. അമേരിക്കയില്‍ നിന്നും എത്തിയ ടിബറ്റന്‍ അഭയാര്‍ത്ഥിയാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്‍പതായി.ടിബറ്റൻ വംശജനായ അദ്ദേഹം കാംഗ്രയിൽ എത്തുന്നതിനുമുമ്പ് യുഎസിൽ നിന്ന് ദില്ലിയിലേക്ക് യാത്ര ചെയ്തിരുന്നു.കൊറോണ വൈറസിന്റെ 478 കേസുകൾ ഇന്ത്യയിൽ കണ്ടെത്തി.കൊറോണ വൈറസ് ബാധിച്ച് ഇന്ന് രണ്ട് പേരാണ് മരിച്ചത്. നേരത്തെ ഇറ്റലിയില്‍ നിന്നും വന്ന അന്‍പത്തിയേഴുകാരനാണ് മരിച്ചത്.കൊറോണ ബാധയെ തുടര്‍ന്ന് കൊല്‍ത്തയിലെ എഎംആര്‍എ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍.അതേസമയം രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 467 ആയി.
രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ശക്തമായ നടപടികളാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി വൈറസ് ബാധ സ്ഥിരീകരിച്ച 80 ജില്ലകള്‍ പൂര്‍ണ്ണമായും അടച്ചു. എല്ലാ പാസഞ്ചര്‍ തീവണ്ടികളും, ഇതര സംസ്ഥാന ബസ് സര്‍വ്വീസുകളും നിര്‍ത്തലാക്കി. രാജ്യത്ത് മുഴുവന്‍ മെട്രോ സര്‍വ്വീസുകളും റദ്ദാക്കി. ഇതിന് പുറമേ ആഭ്യന്തര വിമാനസര്‍വ്വീസുകള്‍ റദ്ദാക്കും.