കൊറോണ ബാധിച്ചു ഇന്ത്യയിൽ ഒരാൾകൂടി മരിച്ചു

മഹാരാഷ്ട്രയിലെ കസ്തൂര്‍ബ ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യു.എ.ഇ പൗരനാണ് മരിച്ചത്

0

ന്യൂഡല്‍ഹി: കൊറോണ വെെറസ് ബാധിച്ച്‌ രാജ്യത്ത് ഒരാള്‍കൂടി മരിച്ചു. മഹാരാഷ്ട്രയിലെ കസ്തൂര്‍ബ ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യു.എ.ഇ പൗരനാണ് മരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ഏതാനും മണിക്കൂറുകള്‍ക്കിടെ ആയിരുന്നു മരണം. മുംബയില്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്നാമത്തെ മരണമാണിത്. ഇതോടെ ഇന്ത്യയില്‍ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം പത്തായി. രാജ്യത്തെ കൊറോണ ബാധിതരുടെ 500 കടന്നു.

കൊറോണ ബാധിതരായ 511 പേരില്‍ 36 പേര്‍ രോഗമുക്തി നേടി. തിങ്കളാഴ്ച മാത്രം 99 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു കൊണ്ട് കൊറോണ ബാധിതരുടെ എണ്ണത്തില്‍ ആശങ്കപ്പെടുത്തുന്ന വര്‍ദ്ധധനവാണ് ഉണ്ടായിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ളത്. തിങ്കളാഴ്ച മാത്രമായി 23 കേസുകളാണ് ഇവിടെ പുതുതായി വന്നത്.

നിലവിലെ കൊറോണ ബാധിതരുടെ എണ്ണം സംസ്ഥാനം തിരിച്ചു

  • മഹാര്ഷ്ട്ര-97
  • കേരളം-95
  • കര്‍ണാടക- 37
  • തെലങ്കാന- 33
  • ഗുജറാത്ത്-30
  • ഡല്‍ഹി-29
  • രാജസ്ഥാന്‍-32
  • ഹരിയാന-26
  • പഞ്ചാബ്-23
  • ലഡാക്ക്-13
  • തമിഴ്‌നാട്-12
  • പശ്ചിമബംഗാല്‍-7
  • മദ്ധ്യപ്രദേശ്-6
  • ചണ്ഡീഗഡ്-6
  • ആന്ധ്രപ്രദേശ്-7
  • ജമ്മുകശ്മീര്‍-4
  • ഉത്തരാഖണ്ഡ്-5
  • ഹിമാചല്‍ പ്രദേശ്-3
  • ബീഹാര്‍-2
  • ഒറീസ-2
  • പുതുച്ചേരി-1
  • ചത്തീസ്ഗഡ്-11
  • മണിപ്പൂര്‍-1
You might also like

-