കൊറോണ: കേരളത്തിന് അടിയന്തര സഹായം വേണമെന്ന് രാജ്യസഭയിൽ ബിനോയ് വിശ്വം

ശൂന്യവേളയിലാണ് രാജ്യസഭയിൽ കൊറോണ വിഷയം കേരളത്തിൽനിന്നുള്ള എംപിമാർ ഉന്നയിച്ചത്. കേരളത്തിൽ മൂന്ന് കൊറോണ വൈറസുകൾ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഉടൻ കേന്ദ്ര സർക്കാർ മെഡിക്കൽ സംഘത്തെ അയക്കണമെന്ന് ബിനോയ് വിശ്വം എംപി രാജ്യ സഭയിൽ ആവശ്യപ്പെട്ടു.

0

ഡൽഹി :കൊറോണയുടെ പശ്ചാത്തലത്തിൽ കേന്ദ്രം കേരളത്തിന് അടിയന്തര സഹായം നൽകണമെന്ന് സിപിഐ എംപി ബിനോയ് വിശ്വം. രാജ്യസഭയിൽ ആവശ്യം പെട്ടു . സംസ്ഥാനത്തേക്ക് ഉടൻ ആരോഗ്യ സംഘത്തെ അയക്കണമെന്നും അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ശൂന്യവേളയിലാണ് രാജ്യസഭയിൽ കൊറോണ വിഷയം കേരളത്തിൽനിന്നുള്ള എംപിമാർ ഉന്നയിച്ചത്. കേരളത്തിൽ മൂന്ന് കൊറോണ വൈറസുകൾ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഉടൻ കേന്ദ്ര സർക്കാർ മെഡിക്കൽ സംഘത്തെ അയക്കണമെന്ന് ബിനോയ് വിശ്വം എംപി രാജ്യ സഭയിൽ ആവശ്യപ്പെട്ടു.

അതേസമയം കൊറോണ നിരീക്ഷണത്തിലുള്ള രണ്ടുപേര്‍ കഴിഞ്ഞദിവസം സൗദിയിലേക്ക് കടന്നതോടെ തിരികെ നാട്ടിലെത്തിക്കാന്‍ ആരോഗ്യവകുപ്പ് നടപടി തുടങ്ങി. ചൈനയില്‍ നിന്ന് കോഴിക്കോടെത്തിയവരാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം അവഗണിച്ച് സൗദിയിലേക്ക് കടന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വി ജയശ്രീ പറഞ്ഞു.

ജനുവരി 15ന് ശേഷം ചൈനയില്‍ നിന്നെത്തിയവരായതിനാല്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നിവര്‍. 310 പേരാണ് കോഴിക്കോട് കോഴിക്കോട് ജില്ലയില്‍ കൊറോണ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 60 പേരും കോര്‍പറേഷന്‍ പരിധിയിലാണ് കഴിയുന്നത്.അതേസമയം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിത മാക്കാനൊരുങ്ങിയിരിക്കുകയാണ് കോഴിക്കോട് കോര്‍പറേഷന്‍. അടിയന്തര കൗണ്‍സില്‍ ചേര്‍ന്നാണ് തീരുമാനം.

കൊറോണ പോസറ്റീവ് എന്ന് ഫലം ലഭിച്ച മലയാളി വിദ്യാർത്ഥികൾക്കൊപ്പം ചൈനയിൽ നിന്ന് വിമാനത്തിൽ സഞ്ചരിച്ച 4 പേരെ കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊറോണയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഇവർ സ്വയം ആശുപത്രിയിൽ എത്തുകയായിരുന്നു.

സ്രവം പരിശോധനക്കായി പൂനെ വയറോളജി ഇസ്റ്റി ട്യൂറ്റിലേക്ക് അയച്ചിട്ടുണ്ട്. ജനുവരി 15 ന് ശേഷം ചൈനക്കാർക്ക് അനുവദിച്ച വിസ റദ്ദാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇന്ത്യയിലുള്ള ചൈനീസ് പൗരന്മാർ ഹെൽപ്പ് ലൈൻ നമ്പറുമായി ബന്ധപ്പെടണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിനിടെ ഫെബ്രുവരി 8 മുതൽ എയർ ഇന്ത്യ, ഡൽഹി ഹോങ്കോങ് വിമാന സർവ്വീസ് നിർത്തി വയ്ക്കാൻ തീരുമാനിച്ചു

You might also like

-