ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 361 , സംസ്ഥാനത്തു മൂന്നുപേർക്ക് കൊറോണ സ്ഥികരിച്ചു
2,829 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ, ആകെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 17, 205 ആയതായി ചൈനീസ് സർക്കാർ അറിയിച്ചു.
വുഹാൻ: കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 361.ആയി കഴിഞ്ഞദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 361 ആയി. പുതിയതായി 2,829 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ, ആകെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 17, 205 ആയതായി ചൈനീസ് സർക്കാർ അറിയിച്ചു.
അതേസമയം, ചൈനയ്ക്ക് പുറത്ത് ആദ്യത്തെ കൊറോണ മരണം ഫിലിപ്പിൻസിൽ സ്ഥിരീകരിച്ചു. ഒരാളാണ് ഫിലിപ്പിൻസിൽ മരിച്ചത്. അതേസമയം, കൊറോണ ബാധ സംബന്ധിച്ച സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ജി 7 രാജ്യങ്ങൾ ജർമ്മനിയിൽ യോഗം ചേരും. ലോകരാജ്യങ്ങൾ സ്വന്തം പൗരൻമാർക്ക് ചൈനയിലേക്ക് യാത്ര ചെയ്യുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം തുടരും
അതേസമയം സംസ്ഥാനത്തു ഒൾക്കുകൂടി കൊറോണ രോഗബാധ സ്‌തികരിച്ചു വുഹാനില്‍ നിന്നും തിരിച്ചെത്തിയ കാസറഗോഡ് ജില്ലയിലെ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി നോവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.,സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ച മൂന്നുപേരും സഹപാഠികൾ. മൂന്നുപേരും ഒരുമിച്ചാണ് ചൈനയിൽ നിന്ന് മടങ്ങിയെത്തിയത്. തൃശൂർ, ആലപ്പുഴ, കാസർകോട് എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചത്
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ല. ഞായറാഴ്ച വരെ 104 സാമ്പിളുകള്‍ പരിശോധന നടത്തിയതില്‍ തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്. ഇതോടെ സംസ്ഥാനത്ത് മൂന്ന് പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി