കൊറോണ ജനിതക മാറ്റം കർണാടക, മഹാരാഷ്ട്രയിലും നിയന്ത്രങ്ങൾ
"ഡിസംബർ 23 മുതൽ ജനുവരി രണ്ട് വരെ രാത്രി 10 മുതൽ രാവിലെ 6 മണിവരെ സംസ്ഥാനത്ത് കർഫ്യു നടപ്പിലാക്കും. ഈ സമയത്ത് അത്യാവശ്യ സർവീസുകളൊഴിച്ചുള്ള ഒരു വാഹനവും നിരത്തിലിറങ്ങാൻ അനുവദിക്കില്ല."
ഡൽഹി :യു.കെയിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് . കർണാടക, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇതുസംബന്ധിച്ച അറിയിപ്പുകൾ നൽകി കഴിഞ്ഞു.ഇന്ന് മുതൽ ജനുവരി രണ്ട് വരെ കർണാടകയിൽ രാത്രി കാല കർഫ്യു പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ അറിയിച്ചു. “ഡിസംബർ 23 മുതൽ ജനുവരി രണ്ട് വരെ രാത്രി 10 മുതൽ രാവിലെ 6 മണിവരെ സംസ്ഥാനത്ത് കർഫ്യു നടപ്പിലാക്കും. ഈ സമയത്ത് അത്യാവശ്യ സർവീസുകളൊഴിച്ചുള്ള ഒരു വാഹനവും നിരത്തിലിറങ്ങാൻ അനുവദിക്കില്ല.” കർണാടക മുഖ്യമന്ത്രി പറഞ്ഞു. വിദേശത്ത് നിന്ന് കർണാടകയിൽ എത്തുന്ന യാത്രക്കാരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് കർണാടക ആരോഗ്യ മന്ത്രി ഡോക്ടർ കെ.സുധാകർ പറഞ്ഞു.