കോവിഡ് 19: മരിച്ചവരുടെ എണ്ണം 4269 ആയി. ഇറ്റലിയില്‍ മരണസംഖ്യ കൂടുന്നു; ഇന്നലെ മാത്രം മരിച്ചത് 168 പേര്‍
കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ കർശന മുന്നറിയിപ്പുമായി സൗദി അറേബ്യ. യാത്ര ചെയ്തിട്ടുള്ള എവിടെയൊക്കെയെന്നതും രോഗ വിവരങ്ങളും മറച്ചുവച്ച് രാജ്യത്ത് പ്രവേശിച്ചാല്‍ 5 ലക്ഷം റിയാല്‍ (98.96 ലക്ഷം രൂപ) പിഴ ഈടാക്കും
ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 4269 ആയി. 1,10,000 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനക്ക് പുറമേ കോവിഡ് 19 പടരുന്ന ഇറ്റലിയില്‍ മരണസംഖ്യ 631 ആയി.ചൈനയില്‍ കോവിഡ് 19 പുതിയ കേസുകളുടെ എണ്ണം കുറയുമ്പോള്‍ ഇറ്റലിയില്‍ മരണസംഖ്യയും കേസുകളുടെ എണ്ണവും വര്‍ധിക്കുകയാണ്. ഇറ്റലിയില്‍ ഇന്നലെ മാത്രം 168 പേരാണ് രോഗം ബാധിച്ച് മരിച്ചത്.ഇറാനിലും സമാനമായ സാഹചര്യമാണ്.
ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്ത 24 മണിക്കൂറാണ് കടന്നു പോകുന്നത്. 54 മരണം ഇതിനകം ഇറാനില്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം 463 ആയി. കൊറോണ ഏറ്റവുമധികം ദുരന്തം വിതച്ച വുഹാനില്‍ ചൈനീസ് പ്രസിഡന്റ് സീ ജിന്‍ പിങ് സന്ദര്‍ശനം നടത്തി. ഫ്രാന്‍സില്‍ വൈറസ് ബാധയേറ്റ് 33 പേര്‍ മരിച്ചു. ജര്‍മ്മനിയില്‍ ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു. ഓസ്‍ട്രിയ, പോളണ്ട് വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസ് പൂര്‍ണമായും നിര്‍ത്തലാക്കി.
കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ കർശന മുന്നറിയിപ്പുമായി സൗദി അറേബ്യ. യാത്ര ചെയ്തിട്ടുള്ള എവിടെയൊക്കെയെന്നതും രോഗ വിവരങ്ങളും മറച്ചുവച്ച് രാജ്യത്ത് പ്രവേശിച്ചാല്‍ 5 ലക്ഷം റിയാല്‍ (98.96 ലക്ഷം രൂപ) പിഴ ഈടാക്കും. പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.ഇറാന്‍, ഇറ്റലി, കുവൈത്ത്, യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ വഴി സൗദിയില്‍ എത്തിയവരിലൂടെയാണു കോവിഡ് സൗദിയിലും എത്തിയത്.