കൊറോണ വ്യാപനം; സാധ്യതാ പട്ടികയില്‍ ഉള്ളവരെ കണ്ടെത്താന്‍ യുദ്ധകാല നടപടികള്‍

പത്തനംതിട്ടയിലും കൊച്ചിയിലും കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോള്‍സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു.

0

പത്തനംതിട്ട :കോന്നിയില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ കേരളത്തില്‍ എത്തിയതുമുതല്‍ മാര്‍ച്ച് ആറിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതുവരെയുള്ള സമയം ഇടപഴകിയിട്ടുള്ളവരുടെ വിവരം ശേഖരിക്കാന്‍ ഊര്‍ജിത നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പത്തനംതിട്ടയിലും കൊച്ചിയിലും കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോള്‍സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു.

കോവിഡ്-19 വൈറസ് ബാധ വ്യാപകമായ ഇറ്റലിയില്‍ നിന്നെത്തിയവര്‍ക്കും അവരുടെ കുടുംബാഗംങ്ങളുമുള്‍പ്പെടെ അഞ്ചുപേരിലാണ് പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൊച്ചിയില്‍ മൂന്നുവയസുള്ള കുട്ടിക്കും. ഇത്രയധികം പേരില്‍ സംസ്ഥാനത്ത് കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമാണ്.

ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുള്‍പ്പെടെ 2,000 പേരെ കണ്ടെത്താനുള്ള വലിയ ശ്രമമാണ് ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തുന്നത്. ഫെബ്രുവരി 29-ന് ഖത്തര്‍ എയര്‍വേസിന്റെ ക്യു.ആര്‍-126 വെനീസ്-ദോഹ, ക്യു.ആര്‍- 514 ദോഹ-കൊച്ചി വിമാനത്തിലെത്തിയവരെയാണ് കണ്ടെത്തേണ്ടത്. ഈ വിമാനങ്ങളില്‍ സഞ്ചരിച്ച് സംസ്ഥാനത്തെത്തിയവര്‍ എത്രയുംവേഗം ജില്ലാ കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

You might also like

-