കോവിഡിൽ മരണസംഖ്യ 3792 ആയി ഉയര്‍ന്നു; വേണ്ടത് ആശങ്കയല്ല: കരുതൽ
100 രാജ്യങ്ങളിലായി 1,09,600 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, ഫ്രാന്‍സ് എന്നിവിടങ്ങളിലായി 236 പേരാണ് ഇന്നലെ മാത്രം മരിച്ചത്.
ന്യൂസ് ഡെസ്ക് :കോവിഡ് 19യില്‍ ലോകത്ത് മരണസംഖ്യ 3792 ആയി ഉയര്‍ന്നു. 100 രാജ്യങ്ങളിലായി 1,09,600 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, ഫ്രാന്‍സ് എന്നിവിടങ്ങളിലായി 236 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇറാനില്‍ ഇന്നലെ മാത്രം 49 പേര്‍ മരിച്ചു. ആകെ മരണം 194 ആയി.
ലോകമാകെ പുതിയതായി 4,129 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ബള്‍ഗേറിയ, മാലദ്വീപ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും പുതിയതായി രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് 100 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചു. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 484 ആയി. ഫ്രാന്‍സില്‍ 1,126 പേര്‍ക്കും ജര്‍മനിയില്‍ 939 പേര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു.