കൊറോണ വൈറസ് ആഗോള അടിയന്തരാവസ്ഥ,പ്രഖ്യപിച്ചു ചൈനയിൽ മരണം 213

ചൈനയിൽ 213 പേർ വൈറസ് ബാധിച്ച് മരിച്ചു. മറ്റ് 18 രാജ്യങ്ങളിൽ 98 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. പൊട്ടിപ്പുറപ്പെടാൻ തുടങ്ങിയ ചൈനീസ് നഗരമായ വുഹാനിൽ നിന്ന് യാത്ര ചെയ്തവരിലാണ് മിക്ക കേസുകളും പുറത്തുവന്നിട്ടുള്ളത്.

0

ആഗോള തലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. കൊറോണ വൈറസ് ആഗോളതലത്തിൽ ഉയർത്തുന്ന ഭീഷണി കണക്കിലെടുത്താണ് നടപടി. ആവശ്യമായ മുന്നൊരുക്കങ്ങൾ ഏർപ്പെടുത്താത്ത രാജ്യങ്ങളിലേക്ക് വൈറസ് വ്യാപനം നടന്നാൽ വലിയ ദുരന്തമായി മാറുമെന്ന മുന്നറിയിപ്പും ലോകാരോഗ്യ സംഘടന നൽകുന്നുണ്ട്. ഇതുവരെ കൊറോണ ബാധിച്ച് 213 പേരാണ് മരിച്ചത്. 9171 പേര്‍ക്കാണ് ലോകത്താകെ വൈറസ് ബാധ സ്ഥിരീകരിച്ചത്.

ചൈനയിൽ പ്രത്യക്ഷപ്പെട്ട കൊറോണ വെെറസ് അമേരിക്ക ഉൾപ്പെടെ പല രാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കെ, കുറ്റമറ്റതും കാര്യക്ഷമവുമായ പ്രതിരോധ നടപടികൾക്ക് രാജ്യങ്ങളെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യമാണ് ആരോഗ്യ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിനു പിന്നിൽ. ഇന്ത്യയിലും കൊറോണ സ്ഥിരീകരിച്ച് മണിക്കൂറുകൾക്കകമണ് ലാേക തലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥാ പ്രഖ്യാപനം.

എല്ലാ രാജ്യങ്ങളും പരമാവധി വിഭവങ്ങൾ സമാഹരിച്ച് കൊറോണ പ്രതിരോധ നടപടികൾ ശക്തമാക്കണം. അവികസിത രാജ്യങ്ങൾക്ക് സാധ്യമായ പിന്തുണ നൽകാൻ ലോകബാങ്ക് ഉൾപ്പെടെയുള്ള ഏജൻസികളും സമ്പന്ന രാജ്യങ്ങൾ തയാറാകണം. രോഗനിർണയം, മുൻകരുതൽ നടപടികൾ, ചികിൽസാ സൗകര്യം എന്നിവക്കായി വ്യക്തമായ പദ്ധതി ആവിഷ്കരിക്കാനും മുഴുവൻ രാജ്യങ്ങളോടും ലോകാരോഗ്യ സംഘടന നിർദേശിച്ചു.

യു.എന്നിനു കീഴിലുള്ള ലോകാരോഗ്യ സംഘടന അനുശാസിക്കുന്ന സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ ഇതോടെ അംഗരാജ്യങ്ങൾ നിർബന്ധിതമാകും. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് നേരത്തെ തന്നെ ആവശ്യമുയർന്നതാണ്. എന്നാൽ ചൈനയിൽ മാത്രം ആശങ്ക പരിമിതപ്പെടുത്തിയാൽ മതിയെന്നായിരുന്നു തീരുമാനം. ചൈനയിൽ നിന്നല്ലാതെ അമേരിക്കയിൽ തന്നെ ഒരാളിൽ നിന്ന് മറ്റാെരാളിലേക്ക് കൊറോണ പകർന്ന സംഭവം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ ലോകാരോഗ്യ സംഘടന അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിലേക്ക് മാറുകയായിരുന്നു

അതേസമയം  സംസ്ഥാനത്തും കൊറോണ വൈറസ് സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനിൽ നിന്നെത്തിയ വിദ്യാർഥിനിക്കാണ് നോവൽ കൊറോണ വൈറസ്. ഇവരെ തൃശൂർ മെഡിക്കൽ കോളേജിലെ പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഭീതി പരത്തുന്ന രീതി ഉണ്ടാകരുതെന്നും ആവശ്യമായ ജാഗ്രത പാലിച്ചുപോകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. കൊറോണ സംശയത്തില്‍ സംസ്ഥാനത്ത് 1053 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 247 പേരെ നിരീക്ഷിക്കാന്‍ ആരംഭിച്ചു. ആശുപത്രികളില്‍ 15 പേര്‍ കഴിയുന്നുണ്ട്. ഇന്ന് രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ എത്തിച്ചത് 7 പേരെയാണ്.

 

You might also like

-