കൊറോണ : രാജ്യം ജാഗ്രതയിൽ; രോഗബാധിതരുടെ എണ്ണം 34 ആയി

കോവിഡ് 19 ഭീഷണിയെ തുടർന്ന് ജമ്മു കശ്മീരിലെ പ്രൈമറി സ്കൂളുകൾ ഈ മാസം 31 വരെ അടച്ചു. ബിഎസ്എൻഎൽ, ജിയോ സർവീസുകൾ ഫോണിലൂടെ കോവിഡ് 19 ബോധവൽക്കരണ സന്ദേശം നൽകും

0

ഡൽഹി :കോവിഡ് 19 രോഗ ഭീഷണിയെ തുടർന്ന് രാജ്യം അതീവ ജാഗ്രതയിൽ. ഇന്ന് മൂന്ന് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ വൈറസ് ബാധിതരുടെ എണ്ണം 34 ആയി. ജമ്മുകശ്മീരിലും പഞ്ചാബിലും രണ്ട് പേരെ കോവിഡ് 19 ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ജമ്മു കശ്മീരിലും പഞ്ചാബിലും രണ്ടുപേർക്ക് വീതമാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. ഇവരുടെ സാമ്പിളുകൾ പൂനെ വയറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. കോവിഡ് 19 യുടെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. യോഗ തീരുമാനങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. കോവിഡ് 19 യുമായി ബന്ധപ്പെട്ട് എന്തെങ്കിലും രോഗലക്ഷണം തോന്നിയാൽ ഉടൻ ചികിത്സ തേടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

കോവിഡ് 19 ഭീഷണിയെ തുടർന്ന് ജമ്മു കശ്മീരിലെ പ്രൈമറി സ്കൂളുകൾ ഈ മാസം 31 വരെ അടച്ചു. ബിഎസ്എൻഎൽ, ജിയോ സർവീസുകൾ ഫോണിലൂടെ കോവിഡ് 19 ബോധവൽക്കരണ സന്ദേശം നൽകും. കോവിഡ് 19 യുടെ അടിസ്ഥാനത്തിൽ ജാഗ്രത നടപടികൾ ഉറപ്പാക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തയച്ചു.

You might also like

-