കൊറോണ മരണം 3,218 കടന്നു 93,217 പേര്‍ക്ക് രോഗം സ്ഥികരിച്ചു ലോകബാങ്ക് അടിയന്തര ധനസഹായം പ്രഖ്യാപിച്ചു

മൊറോക്കോ, അന്‍ഡോറ, അര്‍മീനിയ, ഐസ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലാണ് പുതുതായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ലോകത്താകമാനം 93,217 പേര്‍ക്കാണ് ഇതുവരെ രോഗബാധയുണ്ടായിട്ടുള്ളത്. മരണം 3,218 ആയി.

0

കൊവിഡ് 19 കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു. രോഗബാധ പ്രതിരോധിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ക്ക് ലോകബാങ്ക് അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. മൊറോക്കോ, അന്‍ഡോറ, അര്‍മീനിയ, ഐസ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലാണ് പുതുതായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ലോകത്താകമാനം 93,217 പേര്‍ക്കാണ് ഇതുവരെ രോഗബാധയുണ്ടായിട്ടുള്ളത്. മരണം 3,218 ആയി. അതേസമയം ചൈനയില്‍ പുതുതായി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.

119 പുതിയ കേസുകള്‍ മാത്രമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചൈനയിലെ രോഗികളുടെ എണ്ണം 80,271 ആയി. ചൈനയ്ക്കു പുറത്ത് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഇറാനിലെ മരണനിരക്ക് 92 ആയി. രോഗികളുടെ എണ്ണം 2336 ആയി ഉയര്‍ന്നു. രോഗം പടരുന്നത് തടയാന്‍ 54,000 തടവുകാരെ ഇറാന്‍ മോചിപ്പിച്ചു. കൊവിഡ് 19 ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത യൂറോപ്യന്‍ രാജ്യമായ ഇറ്റലിയില്‍ രോഗികളുടെ എണ്ണം 2263 ആയി.

79 പേരാണ് വൈറസ് ബാധയെതുടര്‍ന്ന് ഇതുവരെ ഇറ്റലിയില്‍ മരിച്ചത്. അമേരിക്കയിലെ മരണനിരക്ക് ഒന്‍പത് ആയി. ആറ് ഗള്‍ഫ് രാജ്യങ്ങളിലായി 147 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 56 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് കുവൈത്തിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍. യുഎഇയിലെ സ്‌കൂളുകള്‍ക്ക് മാര്‍ച്ച് എട്ട് മുതല്‍ വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു. അതേസമയം കൊവിഡ് ഭീതിയെതുടര്‍ന്ന് ജൂലൈ 24 ന് ആരംഭിക്കാനിരിക്കുന്ന ടോക്കിയോ ഒളിമ്പിക്‌സ് മാറ്റിവയ്ക്കില്ലെന്ന് അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി വക്താവ് മാര്‍ക്ക് ആഡംസ് അറിയിച്ചു.
ഇറാൻ ഉൾപ്പെടെ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ കോവിഡ് 19 ബാധിതരുടെ എണ്ണത്തിൽ ഞെട്ടിക്കുന്ന വർധന. ഇന്നു മാത്രം 15 പേരാണ് ഇറാനിൽ രോഗം മൂലം മരണപ്പെട്ടത്. ലോകാരോഗ്യ സംഘടനയുമായി ചേർന്ന് കൂടുതൽ നടപടികൾ സ്വീകരിക്കാനാണ് ഗൾഫ് തീരുമാനം.

പശ്ചിമേഷ്യയിൽ കോവിഡ് 19 ബാധിതരുടെ എണ്ണം മൂവായിരം കവിഞ്ഞു. ഇറാനിൽ രോഗം മൂലം മരണപ്പെട്ടവരുടെ എണ്ണം 93 ആയി. ഇറാനിൽ വീടുവീടാന്തരം പരിശോധന നടത്തി രോഗലക്ഷണമുള്ളവരെ കണ്ടെത്താനുള്ള പ്രക്രിയക്ക് തുടക്കം കുറിച്ചു. മൂന്ന് ലക്ഷത്തോളം സൈനികരുടെ സഹായത്തോടെയാണ് മുൻകരുതൽ നടപടികൾ. എല്ലാ പ്രവിശ്യകളിലും രോഗം പടർന്നതായി ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി അറിയിച്ചു. വെള്ളിയാഴ്ച പള്ളികളിലെ ജുമുഅ നമസ്കാരവും മാറ്റിവെച്ചിട്ടുണ്ട്

യു.എ.ഇയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ദുബെെ ഇന്ത്യന്‍ സ്കൂളിലെ പതിനാറു വയസ്സുകാരിക്കാണ് രോഗബാധ കണ്ടെത്തിയത്. കുട്ടിയുടെ മാതാപിതാക്കളും നിരീക്ഷണത്തിലാണ്.ദുബെെ ഹെല്‍ത്ത് അതോറിറ്റിയാണ് കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ ദിവസങ്ങള്‍ക്കു മുമ്പ് ഇറ്റലിയിലേക്ക് യാത്ര ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.സൌദി അറേബ്യയില്‍ രണ്ടാമത്തെ കൊറോണ വൈറസായ കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചു. ഇറാനില്‍ നിന്നും ബഹ്റൈന്‍ വഴിയെത്തിയ സ്വദേശി പൌരനാണ് കൊറോണ സ്ഥിരീകരിച്ചത്. ആദ്യം കൊറോണ സ്ഥിരീകരിച്ച ആള്‍ക്കൊപ്പമാണ് ഇയാളും എത്തിയത്

You might also like

-