കൊറോണയെ ചെറുക്കൻ” ഗോമൂത്ര’ സത്കാരം” ഹിന്ദുമഹാസഭ

സംഘടനാ പ്രസിഡന്റ് ചക്രപാണി മഹാരാജാണ് ഇക്കാര്യം വ്യക്തമാക്കി മാധ്യമങ്ങളെ അറിയിച്ചത് സംഘടന പ്രവർത്തകർ ഇനിമേൽ ചായ സൽക്കാരം നടത്തുന്നതിന്പകരം ഗോമൂത്ര പാർട്ടി നടത്താൻ തീരുമാനിച്ചതായി ചക്രപാണി പറഞ്ഞു.

0

ഡൽഹി :കൊറോണയെ തടയാൻ രാജയത്തുടനീളം   ‘ഗോമൂത്ര’ സത്കാരം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ഹിന്ദുമഹാസഭ. രാജ്യത്ത് ആറ് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഹിന്ദുമഹാസഭ ഇത്തരത്തിലൊരു നീക്കം നടത്തുന്നത്. സംഘടനാ പ്രസിഡന്റ് ചക്രപാണി മഹാരാജാണ് ഇക്കാര്യം വ്യക്തമാക്കി മാധ്യമങ്ങളെ അറിയിച്ചത് സംഘടന പ്രവർത്തകർ ഇനിമേൽ ചായ സൽക്കാരം നടത്തുന്നതിന്പകരം ഗോമൂത്ര പാർട്ടി നടത്താൻ തീരുമാനിച്ചതായി ചക്രപാണി പറഞ്ഞു. പശുവിന്റെ മാത്രവും ചാണകവും കൊറോണയെ എങ്ങനെ പ്രതിരോധിക്കുമെന്ന് സത്കാരത്തിനെത്തുന്നവരെ ബോധ്യപ്പെടുത്തും. ഇതിനായി ആളുകൾക്ക് നല്കാൻ ഗോമൂത്ര കൗണ്ടറുകൾ ഉണ്ടാകുമെന്നും ചക്രപാണി പറഞ്ഞു. ചാണകം കൊണ്ടുണ്ടാക്കിയ കേക്കും അഗർബത്തികളും ഇവിടെ വിതരണം ചെയ്യും. ഇത് ഉപയോഗിക്കുന്നതിലൂടെ കൊറോണ വൈറസ് ഇല്ലാതാകും. ജനങ്ങളെ കൊറോണയിൽ നിന്ന് രക്ഷിക്കുകയാണ് ലക്ഷ്യമെന്നും ചക്രപാണി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തോടാണ് ചക്രപാണി ഇക്കാര്യം വ്യക്തമാക്കിയത്.

ഡൽഹിയിലെ ഹിന്ദു മഹാസഭവാനിലാണ് ആദ്യ സത്കാരം സംഘടിപ്പിക്കുന്നത്. തുടർന്ന് രാജ്യത്തുടനീളം ഇത്തരം പാർട്ടികൾ നടത്തും. കൊറോണയെ തുടച്ചു നീക്കുന്നതിനുള്ള ദൗത്യത്തിൽ തങ്ങളോടൊപ്പം പ്രവർത്തിക്കാൻ കഴിയുന്ന ഗോശാലകളുമായി ബന്ധപ്പെട്ടിരുന്നു. ഇതൊരു പുതിയ കാൽവയ്പായിരിക്കുമെന്നും ചക്രപാണി വ്യക്തമാക്കി. ചക്രപാണിയുടെ പ്രസ്താവന പരിഹാസത്തിനിടയാക്കിയിട്ടുണ്ട്.കൊറോണ വൈറസിനെതിരെ പോരാടാനുള്ള ഏറ്റവും നല്ല ഔഷധം ചാണകമാണെന്ന് പറഞ്ഞ് ബിജെപി അസമിൽ നിന്നുള്ള ബിജെപി എംഎൽഎ സുമൻ ഹരിപ്രിയ നേരത്തേ രംഗത്തെത്തിയിരുന്നു. ചാണകം കത്തിക്കുമ്പോൾ പുറത്തുവരുന്ന പുകയ്ക്ക് വൈറസിനെ നശിപ്പിക്കാൻ ശക്തിയുണ്ടെന്നായിരുന്നു സുമന്റെ വാദം. അതുകൊണ്ടുതന്നെ കൊറോണയെ പ്രതിരോധിക്കാൻ ചാണകത്തിനാകും. ഗോമൂത്രത്തിനും വൈറസിനെ നശിപ്പിക്കാൻ കഴിയുമെന്നും സുമൻ പറഞ്ഞിരുന്നു.

You might also like

-