രാജ്യത്ത് ഡൽഹിയിലും തെലങ്കാനയിലും കോവിഡ് 19 സ്ഥിരീകരിച്ചു.

രോഗബാധ സംശയിച്ച് ഐസോലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്ന അവസാനത്തെ രോഗിയും കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു

0

ഡൽഹി :ഇന്ത്യയില്‍ വീണ്ടും കോവിഡ് 19 സ്ഥിരീകരിച്ചു. ഡല്‍ഹിയിലും തെലങ്കാനയിലുമാണ് പുതിയ കേസുകള്‍ സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്നും ദുബൈയിൽ നിന്നും എത്തിയ രണ്ട് പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. നേരത്തെ കേരളത്തിൽ‌ 3 കോവിഡ് കേസുകൾ സ്ഥിരീകരിച്ചിരുന്നു. ഇവർ പൂർണമായും രോഗമുക്തരായതായി ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.ഇറ്റലിയില്‍നിന്ന് ദില്ലിയിലെത്തിയ യുവാവിനും ദുബായിയില്‍നിന്ന് തെലങ്കാനയിലെത്തിയ യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്.ഇരുവരും നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചുരാജ്യത്ത് ആദ്യം കൊറോണ വൈറസ് ബാധ കണ്ടെത്തിയത് കേരളത്തിലാണ്. ചൈനയില്‍ വിദ്യാര്‍ത്ഥികളായിരുന്ന മൂന്ന് പേര്‍ക്കാണ് രോഗബാധയുണ്ടായത്. ഇവര്‍ മൂന്നുപേരും രോഗവിമുക്തരായി. അതിന് ശേഷം മറ്റ് കേസുകള്‍ ഒന്നും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

രോഗബാധ സംശയിച്ച് ഐസോലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്ന അവസാനത്തെ രോഗിയും കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു. എങ്കിലും വിദേശത്ത് നിന്നുവന്ന കുറച്ചുപേര്‍കൂടി വീടുകളില്‍ നിരീക്ഷണത്തിലുണ്ട്
ഇതിനിടെ കോവിഡ് 19 സ്ഥിരീകരിച്ച ഇറാനിലും ഇറ്റലിയിലും നൂറുകണക്കിന് ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇറാനില്‍ 1000 പേരും ഇറ്റലിയില്‍ 85 പേരുമാണ് കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ 85 പേര്‍ മലയാളികളാണ്.

You might also like

-