കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍മരണമടഞ്ഞ യുവാവിന് കോവിഡ് 19 രോഗമല്ലെന്ന് സ്ഥിരീകരിച്ചു.

ആരോഗ്യ മന്ത്രി കെകെ ശൈലജയാണ് യുവാവിന്റെ മരണ കാരണം കൊറോണയല്ലെന്ന് സ്ഥിരീകരിച്ചത്

0

തിരുവനന്തപുരം :കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷന്‍ ചികിത്സയില്‍ കഴിയവേ കഴിഞ്ഞ ദിവസം മരണമടഞ്ഞ യുവാവിന് കോവിഡ് 19 രോഗമല്ലെന്ന് സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രി കെകെ ശൈലജയാണ് യുവാവിന്റെ മരണ കാരണം കൊറോണയല്ലെന്ന് സ്ഥിരീകരിച്ചത്.

മലേഷ്യയില്‍ നിന്നും ഫെബ്രുവരി 27ന് വന്ന് കളമശേരി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ ചികിത്സയില്‍ കഴിയവേ കഴിഞ്ഞ ദിവസം മരണമടഞ്ഞ യുവാവിന് കോവിഡ് 19 രോഗമല്ലെന്ന് സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ലാബിലയച്ച ഇദ്ദേഹത്തിന്റെ ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. പൂന വൈറോളജി ലാബിലയച്ച രണ്ടാം പരിശോധനാ ഫലമാണ് ഇപ്പോള്‍ വന്നത്

 

മലേഷ്യയില്‍ നിന്ന് ഫെബ്രുവരി 27 നാണ് യുവാവ് മടങ്ങിയെത്തിയത്. ആലപ്പുഴ വൈറോളജി ലാബിലയച്ച യുവാവിന്റെ ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. പൂനെ വൈറോളജി ലാബിലയച്ച രണ്ടാം പരിശോധനാ ഫലവും നെഗറ്റീവാണെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

You might also like

-