കൊറോണ വൈറസ് വായുവിലൂടെയും പകരാമെന്ന് ലോകാരോഗ്യ സംഘടന

32 രാജ്യങ്ങളിലെ 239 ശാസ്ത്രജ്ഞര്‍ ഇത് സംബന്ധിച്ച തുറന്ന കത്ത് ലോകാരോഗ്യ സംഘടനക്ക അയച്ചിരുന്നു . ഇതുവരെയുള്ള ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡ പ്രകാരം സമ്പര്‍ക്കത്തിലൂടെ മാത്രമേ കോവിഡ് പകരുകയുള്ളൂ എന്നായിരുന്നു. പുതിയ നിര്‍ദേശങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയിലേക്ക് വിദഗ്ധര്‍ അയച്ചു

0

കൊറോണ വൈറസ് വായുവിലൂടെയും പടരാമെന്ന് ലോകാരോഗ്യ സംഘടന. ഇക്കാര്യത്തില്‍ പഠനം തുടരുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ കോവിഡ് വിഭാഗം മേധാവി മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു.കോവിഡ് വായുവിലൂടെ പടരുമെന്ന് ഒരു സംഘം ശാസ്ത്രജ്ഞര്‍ ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

32 രാജ്യങ്ങളിലെ 239 ശാസ്ത്രജ്ഞര്‍ ഇത് സംബന്ധിച്ച തുറന്ന കത്ത് ലോകാരോഗ്യ സംഘടനക്ക അയച്ചിരുന്നു . ഇതുവരെയുള്ള ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡ പ്രകാരം സമ്പര്‍ക്കത്തിലൂടെ മാത്രമേ കോവിഡ് പകരുകയുള്ളൂ എന്നായിരുന്നു. പുതിയ നിര്‍ദേശങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയിലേക്ക് വിദഗ്ധര്‍ അയച്ചു നല്‍കുകയായിരുന്നു. പുതിയ നിഗമന പ്രകാരം കോവിഡ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ ലോകാരോഗ്യ സംഘടന തയാറാകണമെന്ന് കഴിഞ്ഞ ദിവസം വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.കോവിഡ് – 19 രോഗം വായുവിലൂടെയും പകരാനുള്ള സാധ്യത തങ്ങൾ പരിഗണിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ കോവിഡ് രോഗവിഭാഗം ടെക്നിക്കൽ ലീഡായ മരിയ വാൻ കെർഖോവ് വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. വരും ദിവസങ്ങളിൽ രോഗം വ്യാപിക്കുന്ന രീതിയെക്കുറിച്ച് ലോകാരോഗ്യ സംഘടന വ്യക്തമാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

കോവിഡ് ബാധയുള്ളയാള്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവകണികകളിലൂടെയാണു രോഗം പടരുന്നതെന്നായിരുന്നു നേരത്തെ ഡബ്ല്യുഎച്ച്ഒ അറിയിച്ചിരുന്നത്. എന്നാല്‍ രോഗം വായുവിലൂടെ പകരുമെന്നതിനു തെളിവുണ്ടെന്നു ചൂണ്ടിക്കാട്ടി 32 രാജ്യങ്ങളില്‍ നിന്നുള്ള 239 ശാസ്ത്രജ്ഞന്മാര്‍ ഡബ്ല്യുഎച്ച്ഒയ്ക്ക് തുറന്ന കത്തയച്ചതിനെ തുടര്‍ന്നാണ് കൊറോണ വൈറസ് വായുവിലൂടെയും പടരാമെന്ന് ലോകാരോഗ്യ സംഘടനയുടെ സ്ഥിരീകരണമുണ്ടായത്. രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവകണങ്ങളില്‍ ഉള്ള കൊറോണ വൈറസ് വായുവിലൂടെ പരന്ന് മറ്റുള്ളവര്‍ ശ്വാസമെടുക്കുമ്പോള്‍ ശരീരത്തിനുള്ളില്‍ കടക്കുമെന്നാണു ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.

അതിനിടെ ബ്രസീല്‍ പ്രസിഡന്‍റ് ജെയര്‍ ബോള്‍സോനാരോക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ബോള്‍സോനാരോ തന്നെയാണ് രോഗബാധ സ്ഥിരീകരിച്ച വിവരം അറിയിച്ചത്. എന്നാല്‍ തനിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് രോഗികളുടെ എണ്ണത്തില്‍ അമേരിക്കയ്ക്ക് താഴെയാണ് ബ്രസീലിന്റെ സ്ഥാനം. 16 ലക്ഷം പേര്‍ക്കാണ് ബ്രസീലില്‍ കോവിഡ് സ്ഥിരീകരിച്ചത്. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി 19 ലക്ഷം പിന്നിട്ടു. 5,45,356 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. മരണനിരക്കിലും രോഗബാധിതരുടെ എണ്ണത്തിലും അമേരിക്ക തന്നെയാണ് മുന്നില്‍. ഇതിനോടകം മരണം ഒരു ലക്ഷത്തി 33,836 ആയി. രോഗബാധിതരുടെ എണ്ണം 30,88,000കടന്നു. അമേരിക്കയും ബ്രസീലും കഴിഞ്ഞാല്‍ കോവിഡ് പിടിമുറുക്കുന്നത് റഷ്യ, സ്പെയിന്‍, പെറു തുടങ്ങിയ രാജ്യങ്ങളിലാണ്.

അതിനിടെ ഡബ്യൂഎച്ച്ഒയില്‍ നിന്നും അമേരിക്ക ഔദ്യോഗികമായി പിന്‍മാറി. ഡോണള്‍ഡ് ട്രംപ് യുഎസ് കോണ്‍ഗ്രസിനെ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചു. കോവിഡ് പ്രതിരോധത്തിലെ അഭിപ്രായ ഭിന്നതയാണ് പിന്‍മാറ്റത്തിന് കാരണം.
.

You might also like

-