കൊറോണ രാജ്യത്ത് മരണം ഏഴായി
69 വയസ്സുള്ള ആളാണ് സൂറത്തില്‍ മരിച്ചത്
പാട്‌ന: കൊറോണ രാജ്യത്ത് മരണം ഏഴായി . വൈറസ് ബാധയെ തുടര്‍ന്ന് ഗുജറാത്തിലെ സൂറത്തില്‍ ഒരാള്‍ മരിച്ചു. ഞായറാഴ്ച മാത്രം രാജ്യത്ത് മൂന്ന് മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 69 വയസ്സുള്ള ആളാണ് സൂറത്തില്‍ മരിച്ചത്.
രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന 65 വയസ്സുള്ള സ്ത്രീ വഡോദര ആശുപത്രിയില്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇവരുടെ കോവിഡ് പരിശോധനാ ഫലം ലഭിച്ചിട്ടില്ലാത്തതിനാല്‍ കൊറോണ മൂലമുള്ള മരണമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.