സഹ തടവുകാരന്റെ ശരീര ഭാഗങ്ങള്‍ മുറിച്ചുമാറ്റി കൊലപ്പെടുത്തി

കണ്ണ് ചൂഴ്‌ന്നെടുക്കുകയും കൈ വിരലുകള്‍ മുറിച്ചുമാറ്റുകയും നെഞ്ച് കുത്തി കീറി ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്ത നിലയിലായിരുന്നു മൃതദേഹം. പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരുടെ ശരീരത്തിലേക്ക് രക്തം തെറിപ്പിക്കുകയും ചെയ്തു.

0

കാലിഫോര്‍ണിയ : കൊലക്കേസില്‍ ശിക്ഷയനുഭവിച്ചു കൊണ്ടിരുന്ന ലുയിസ് റമോറയെ (44) കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ മുറിച്ചു മാറ്റിയ മറ്റൊരു കൊല കേസ്സിലെ പ്രതിയും, സഹതടവുകാരനുമായ ജെയ്മി ഒസോണയുടെ (31) പേരില്‍ ഏപ്രില്‍ 25 വ്യാഴാഴ്ച പുതിയ മര്‍ഡര്‍ കേസ്സ് ചാര്‍ജ് ചെയ്തു.

കൊലകുറ്റത്തിന് പരോളില്ലാതെ 2017 മുതല്‍ ജയിലില്‍ കഴിയുകയായിരുന്നു ജെയ്മി. അതിക്രൂരമായ കൊലപാതകമെന്നാണ് ഇതിനെ കിങ്ങ്‌സ് കൗണ്ടി അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഫില്‍ വിശേഷിപ്പിച്ചത്.

1992 മുതല്‍ കൊലക്കേസില്‍ പ്രതിയായി ജയിലിലെത്തിയതാണ് ലൂയിസ് റമോറ. കൊര്‍ കോറന്‍ സ്റ്റേറ്റ് പ്രിസണിലായിരുന്നു സംഭവം. അതി സുരക്ഷാ സംവിധാനമുള്ള ജയിലിലാണ് കൊലപാതകം നടന്നത്.

രാവിലെ പരിശോധനയ്‌ക്കെത്തിയ ജയില്‍ ഉദ്യോഗസ്ഥരാണ് കൊത്തി കീറിയ മൃതദേഹം സെല്ലിനകത്തു കണ്ടെത്തിയത്.

മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ലൂയിസിനെ ജയ്മി കൊലപ്പെടുത്തിയത്. തുടര്‍ന്ന് കണ്ണ് ചൂഴ്‌ന്നെടുക്കുകയും കൈ വിരലുകള്‍ മുറിച്ചുമാറ്റുകയും നെഞ്ച് കുത്തി കീറി ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്ത നിലയിലായിരുന്നു മൃതദേഹം. പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരുടെ ശരീരത്തിലേക്ക് രക്തം തെറിപ്പിക്കുകയും ചെയ്തു.

കോടതിയില്‍ ഹാജരാക്കിയ ജെയ്മി , തനിക്ക് അറ്റോര്‍ണിയെ വയ്ക്കുന്നതിനു കഴിവില്ലെന്നു ബോധിപ്പിച്ചതിനെ തുടര്‍ന്നു കോടതി അറ്റോര്‍ണി പ്രതിക്ക് അനുവദിച്ച വധശിക്ഷ ലഭിക്കാവുന്ന കേസ്സാണ് ജെയ്മിയുടെ പേരില്‍ ചാര്‍ജ് ചെയ്തിരിക്കുന്നത്.

You might also like

-