അഗപ്പെ ഫുള്‍ ഗോസ്പല്‍ വാര്‍ഷീക കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 18 മുതല്‍ 21 വരെ
സുവിശേഷ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 18 മുതല്‍ 21 വരെ
ഡാളസ് : അഗപ്പെ ഫുള്‍ ഗോസ്പല്‍ പതിമൂന്നാമത് വാര്‍ഷീക സുവിശേഷ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 18 മുതല്‍ 21 വരെ സണ്ണിവെയ്ല്‍ അഗപ്പെ ചര്‍ച്ചില്‍ വെച്ചു നടത്തപ്പെടുന്നു.ഈ വര്‍ഷത്തെ കണ്‍വന്‍ഷനില്‍ സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗീകരായ മൈക്കിള്‍ ഹൂസ്, റാം ബാബു എന്നിവര്‍ തിരുവചനത്തില്‍ നിന്നും പ്രസംഗിക്കാം. എല്ലാ ദിവസവും വൈകീട്ട് 7 മുതല്‍ 7.30 വരെ നടക്കുന്ന ഗാനശുശ്രൂഷയോടെയാണ് കണ്‍വന്‍ഷന്‍ ആരംഭിക്കുക. 18 മുതല്‍ 21 വരെ നീണ്ടു നില്‍ക്കുന്ന പ്രസംഗ പരമ്പരയില്‍ പ്രാര്‍ത്ഥനയോടെ വന്ന് സംബന്ധിക്കണമെന്നും, എല്ലാവരേയും പ്രത്യേകം സ്വാഗതം ചെയ്യുന്നുവെന്നും സീനിയര്‍ പാസ്റ്റര്‍ ഷാജി കെ. ഡാനിയേല്‍ അറിയിച്ചു.