കടകളില്‍ പ്രവേശിക്കുന്നതിന് നിശ്ചയിച്ച മാനദണ്ഡം വിവാദം മുഖ്യമന്ത്രിയുടെ നേതൃത്തത്തിൽ ഇന്ന് യോഗം

കടകളിലെത്താൻ വാക്സിൻ, നെഗറ്റീവ്, രോഗമുക്തി സർട്ടിഫിക്കറ്റുകൾ എത്രത്തോളം കർശനമാക്കണം, നടപടികളെന്ത് തുടങ്ങിയ കാര്യങ്ങളിൽ യോഗം തീരുമാനമെടുക്കും

0

തിരുവനന്തപുരം: പുതിയ കൊവിഡ് മാനദണ്ഡങ്ങളെച്ചൊല്ലി ഉയർന്ന വിവാദങ്ങളുടെ പശ്ചാലത്തിൽ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. പുതിയ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട എതി‍ർപ്പ് ശക്തമാകുന്നതിനിടെയാണ് യോഗം എന്നതിനാൽ തന്നെ വിഷയം യോഗത്തിൽ വലിയ ചർച്ചയാകും. മാനദണ്ഡങ്ങളിൽ എതിർപ്പുയർന്നത് യോഗം പരിശോധിക്കുമെങ്കിലും പുതിയ രീതിയിൽ മാറ്റം വരുത്താൻ സാധ്യത കുറവാണെന്നാണ് സൂചന.കടകളില്‍ പ്രവേശിക്കുന്നതിന് മാനദണ്ഡം നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവ് വിവാദമായിരിക്കെ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിനെപ്പറ്റി ആലോചി ക്കും.കടകളിലെത്താൻ വാക്സിൻ, നെഗറ്റീവ്, രോഗമുക്തി സർട്ടിഫിക്കറ്റുകൾ എത്രത്തോളം കർശനമാക്കണം, നടപടികളെന്ത് തുടങ്ങിയ കാര്യങ്ങളിൽ യോഗം തീരുമാനമെടുക്കും. നടപടികൾ കടുപ്പിക്കണോയെന്നതും ചർച്ചയാകും. സംസ്ഥാനത്തെ വ്യാപന സാഹചര്യവും യോഗം വിലയിരുത്തും.

വൈകിട്ട് മൂന്നരക്കാണ് യോഗം. കടകളില്‍ ജനത്തിരക്ക് കുറയ്ക്കുന്നതിന് മാളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചേക്കും. എസി ഇല്ലാത്ത റസ്റ്റോറന്‍റുകളില്‍ ഇരുന്ന കഴിക്കാന്‍ അനുവദിക്കണമെന്നുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഉടന്‍ തീരുമാനമുണ്ടാകില്ലെന്നാണ് സൂചന. എല്ലാ മേഖലയും തുറന്നതിനാല്‍ കൂടുതല്‍ ഇളവുകളുടെ പ്രഖ്യാപനത്തിന്‍റെ ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. സംസ്ഥാനത്ത് ശനിയാഴ്ച ലോക്ഡൗൺ പിൻവലിച്ചതിനാൽ ഇന്ന് കടകൾ തുറന്ന് പ്രവർത്തിക്കും. ലോക്ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയ ശേഷമുള്ള ആദ്യ ശനിയാഴ്ചയാണ് ഇന്നത്തേത്. അതേസമയം ഞായറാഴ്ച ലോക്ഡൗൺ തുടരും.കോവിഡ് വിദഗ്ധ സമിതിയുടെ നിർദ്ദേശ പ്രകാരമാണ് തിങ്കൾ മുതൽ ശനി വരെ ആഴ്ചയിൽ ആറ് ദിവസം ഇളവുകൾ അനുവദിച്ചത്. സ്വാതന്ത്ര്യദിനം പ്രമാണിച്ച് ആഗസ്ത് 15 ഞായറാഴ്ചയും കടകൾക്ക് തുറക്കാൻ അനുമതിയുണ്ട്

You might also like

-