മൂന്നാറിലെ കെട്ടിട നിര്‍മാണത്തില്‍ നിയന്ത്രണം . രണ്ടുനിലയില്‍ കൂടുതലുള്ള കെട്ടിടങ്ങളുടെ നിര്‍മാണത്തിന്‌ വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി

മൂന്നാറില്‍ രണ്ടുനിലയില്‍ കൂടുതലുള്ള കെട്ടിടങ്ങളുടെ നിര്‍മാണത്തിന് വിലക്കുണ്ടാവും. മൂന്നാറിലെ നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കാന്‍ അമിസ്‌ക്കസ് ക്യൂറിയേയും കോടതി നിയോഗിച്ചു. പരിസ്ഥിതി പ്രവർത്തകനായ അഡ്വ : ഹരീഷ് വാസുദേവനാണ് അമിസ്‌ക്കസ് ക്യൂറി .കേസിൽ മൂന്നാർ വികസന അതോറിറ്റിക്ക് കിഴിൽ വരുന്ന 9 പഞ്ചായത്തുകളെ കക്ഷിചേർത്തിട്ടുണ്ട് . പരിസ്തിയുമായി ബന്ധപ്പെട്ട മുൻകാല പഠന റിപ്പോർട്ടുകളെ ആധാരമാക്കാനും,കോടതി തീരുമാനിച്ചു

0

കൊച്ചി |മൂന്നാറിലെ കെട്ടിട നിര്‍മാണത്തില്‍ നിയന്ത്രണവുമായി ഹൈക്കോടതി. രണ്ടുനിലയില്‍ കൂടുതലുള്ള കെട്ടിടങ്ങളുടെ ര്‍മാണത്തിന്‌ വിലക്കേര്‍പ്പെടുത്തി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. രണ്ടാഴ്ചത്തേക്കാണ് വിലക്ക്. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, സോഫി തോമസ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. കേസ് വീണ്ടും പരിഗണിക്കുന്നത് വരേയാണ് ഇടക്കാല ഉത്തരവ്.
ഇതോടെ രണ്ടാഴ്‌ത്തേക്ക്, മൂന്നാറില്‍ രണ്ടുനിലയില്‍ കൂടുതലുള്ള കെട്ടിടങ്ങളുടെ നിര്‍മാണത്തിന് വിലക്കുണ്ടാവും. മൂന്നാറിലെ നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കാന്‍ അമിസ്‌ക്കസ് ക്യൂറിയേയും കോടതി നിയോഗിച്ചു. പരിസ്ഥിതി പ്രവർത്തകനായ അഡ്വ : ഹരീഷ് വാസുദേവനാണ് അമിസ്‌ക്കസ് ക്യൂറി .കേസിൽ മൂന്നാർ വികസന അതോറിറ്റിക്ക് കിഴിൽ വരുന്ന 9 പഞ്ചായത്തുകളെ കക്ഷിചേർത്തിട്ടുണ്ട് . പരിസ്തിയുമായി ബന്ധപ്പെട്ട മുൻകാല പഠന റിപ്പോർട്ടുകളെ ആധാരമാക്കാനും,കോടതി തീരുമാനിച്ചു

മുന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ടു വൺ എർത്ത് വൺ ലൈഫ് എന്ന സംഘടനാ 2010 ൽ സമർപ്പിച്ചഹർജിയിലാണ് നടപടി . ഇടുക്കിയിൽ സർക്കാർ ഭൂമി കയ്യേറി കെട്ടിടങ്ങൾ നിർമ്മിച്ച 68കയ്യേറ്റക്കാർക്കെതിരെയും കയ്യേറ്റത്തിന് കൂട്ടുനിന്ന 19 ഉദ്യോഗസ്ഥർക്കെതിരെയും 13 ഇടനിലക്കാർക്കെതിരെയും നടപടി ആവശ്യപ്പെട്ടായിരുന്നു ഹർജി . കേസ് പരിഗണിച്ച കോടതി മുന്നാറിലെ gനിർമ്മാണങ്ങൾക്ക് റവന്യൂ എൻ ഓ സി നിർബന്ധമാക്കി . സർക്കാർ ഈ ഉത്തരവ് പിന്നീട് നിർമ്മാണ നിരോധനമാക്കുകയും 8 വില്ലേജുകളിൽ നിർമ്മാണ നിരോധനം ഏർപെടുത്തുകയുണ്ടായി . പിന്നീട് നിർമ്മാണ നിരോധനം ഇടുക്കി ജില്ലയിൽ മിഴുവനും ബാധകമാക്കി സർക്കാർ ഉത്തരവിറക്കി . ഇത് പിന്നീട് ഹൈ കോടതി സംസ്ഥാന മുഴുവനുമാക്കി വ്യപിപ്പിച്ചു . എപ്പോൾ ലാൻഡ് അസ്സമെന്റ് പട്ടയങ്ങളിൽ ഗാർഹികേതര നിർമ്മാണങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.

നേരത്തെ, മൂന്നാറിലെ പരിസ്ഥിതി- കെട്ടിടനിര്‍മാണങ്ങളുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ വന്നിരുന്നു.ഇതില്‍ ചീഫ് ജസ്റ്റിസ് ഇടപെട്ട്, മൂന്നാറിലെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ബെഞ്ച്‌ രൂപീകരിച്ചിരുന്നു. വയനാട് പോലുള്ള പ്രദേശങ്ങളില്‍ കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന നിയമങ്ങള്‍ എന്തുകൊണ്ട് മൂന്നാറില്‍ നടപ്പാക്കുന്നില്ലെന്ന് കോടതി ചോദിച്ചു. 15 ദിവസം കൂടുമ്പോൾ കോടതി സ്ഥിരമായി കേസ് പരിഗണിച്ച് 90 ദിവസത്തിനുള്ളിൽ കേസിൽ തീർപ്പ് കല്പിക്കാനാണ് തീരുമാനം

You might also like

-