തുടർച്ചയായ അവഗണന ? ഇടതുമുന്നണി വിട്ട് ഒറ്റക്ക് മത്സരിക്കണം ആർജെഡി നേതൃയോഗത്തിൽ ആവശ്യമുയർന്നു
ഇടതുമുന്നണിയിൽ അവഗണന നേരിടുന്നുവെന്ന ശക്തമായ വികാരമാണ് നേതൃയോഗത്തിൽ ഉയർന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റക്ക് നിന്ന് ശക്തി തെളിയിക്കണമെന്ന വികാരത്തിലാണ് ആർജെഡിയിലെ ഭൂരിപക്ഷം നേതാക്കളും.ചരിത്രത്തിൽ ഒരു മുന്നണിയും പാർട്ടിയെ ഈ നിലയിൽ അവഗണിച്ചിട്ടില്ലെന്ന പൊതുവികാരമാണ് നേതൃയോഗത്തിൽ ഉയർന്ന് വന്നത്.
തിരുവനന്തപുരം |ഇടതുമുന്നണി വിടണമെന്നും നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് നിന്ന് മത്സരിക്കണമെന്നും ആർജെഡി നേതൃയോഗത്തിൽ ആവശ്യം. ഇടതുമുന്നണിയിൽ അവഗണന നേരിടുന്നുവെന്ന ശക്തമായ വികാരമാണ് നേതൃയോഗത്തിൽ ഉയർന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റക്ക് നിന്ന് ശക്തി തെളിയിക്കണമെന്ന വികാരത്തിലാണ് ആർജെഡിയിലെ ഭൂരിപക്ഷം നേതാക്കളും.ചരിത്രത്തിൽ ഒരു മുന്നണിയും പാർട്ടിയെ ഈ നിലയിൽ അവഗണിച്ചിട്ടില്ലെന്ന പൊതുവികാരമാണ് നേതൃയോഗത്തിൽ ഉയർന്ന് വന്നത്. “എല്ലാം സഹിച്ച് ഇങ്ങനെ മുന്നോട്ടുപോകുന്നതിൽ എന്ത് കാര്യമെന്നും നേതൃയോഗത്തിൽ അഭിപ്രായങ്ങൾ ഉയർന്നു. ഒരു ജില്ലയിൽ പോലും എൽഡിഎഫ് കൺവീനർ സ്ഥാനം പാർട്ടിക്കില്ലെന്ന കാര്യവും യോഗത്തിൽ ചില നേതാക്കൾ ചൂണ്ടിക്കാണിച്ചു.പരാതി പറഞ്ഞിട്ടും സിപിഐഎം കാര്യമായി എടുക്കുന്നില്ലെന്നായിരുന്നു യോഗത്തിൽ ഉയർന്ന വിമർശനങ്ങളോട് മുതിർന്ന നേതാക്കൾ മറുപടി പറഞ്ഞത്. ഇടതുമുന്നണിയിലെ നാലാമത്തെ കക്ഷിയായിട്ടും സംസാരിക്കാൻ വിളിക്കുന്നത് ഒമ്പതാമതാണെന്നും നേതൃത്വം യോഗത്തിൽ വ്യക്തമാക്കി. ഇനി പരാതി പറഞ്ഞ് അപമാനിതരാവരുതെന്ന പൊതുവികാരത്തിലാണ് യോഗം എത്തിയത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്ന ആർ ജെ ഡി യോഗത്തിലും സി പി ഐ ന്റെ ഏകാധിപത്യ നടപടിക്കെതിരെ വിമർശനം ഉയർന്നിരുന്നു .സർക്കാർ എടുക്കുന്ന ഇല്ലാതിരുമാനങ്ങളും മുന്നണി അറിയാതെയാണ് നടപ്പാക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി ജനറൽ വർഗീസ് ജോർജ്ജ് തുറന്നടിച്ചിരുന്നു . പാലക്കാട് സ്വകാര്യ കമ്പനിക്ക് മദ്യനിർമാണ ശാലയ്ക്ക് അനുവദി നല്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ മുന്നണിയിൽ ചർച്ചചെയ്തട്ടില്ലന്നും വർഗീസ് ജോർജ്ജ് പറഞ്ഞു