സിബിഐ അന്വേഷണം നേരിടുന്ന വ്യക്തിയെ കൺസ്യൂമർ ഫെഡ് എംഡിയാക്കാൻ നീക്കം

ശുവണ്ടി വികസന കോർപ്പറേഷൻ മുൻ എം.ഡി കെ.എ രതീഷിനെ എം.ഡി യായി നിയമിക്കാനാണ് നീക്കം. ഇതിനായി വിജിലൻസ് ക്ലിയറൻസ് തേടിയിട്ടുണ്ട്.

0

സിബിഐ അന്വേഷണം നേരിടുന്നയാളെ കൺസ്യൂമർ ഫെഡ് എം.ഡി സ്ഥാനത്തേക്ക് നിയമിക്കാൻ നീക്കം. കശുവണ്ടി വികസന കോർപ്പറേഷൻ മുൻ എം.ഡി കെ.എ രതീഷിനെ എം.ഡി യായി നിയമിക്കാനാണ് നീക്കം. ഇതിനായി വിജിലൻസ് ക്ലിയറൻസ് തേടിയിട്ടുണ്ട്. വിജിലൻസിന്റെ അനുമതി ലഭിച്ചാൽ നിയമനം നൽകാനാണ് തീരുമാനം. കൺസ്യൂമർ ഫെഡ് എംഡി സ്ഥാനത്തേക്കുള്ളവരുടെ അഭിമുഖത്തിന് ശേഷം അന്തിമ പട്ടികയിൽ രതീഷാണ് ഒന്നാം സ്ഥാനത്തുള്ളത്.

കശുവണ്ടി വികസന കോർപ്പറേഷനിലെ അഴിമതിയിലാണ് നിലവിൽ രതീഷിനെതിരെ സിബിഐ അന്വേഷണം നടക്കുന്നത്. കശുവണ്ടി ഇറക്കുമതിയിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നതായി ആരോപണമുയർന്നിരുന്നു. ഇതിന് പിന്നാലെ ഹൈക്കോടതി നിർദേശത്തെ തുടർന്ന് സിബിഐ കേസെടുക്കുകയായിരുന്നു.

You might also like

-