നടിയെ ആക്രമിച്ച കേസിൽ പ്രാരംഭ വാദം തുടങ്ങി: കേസിന്റെ പ്രത്യേക സ്വഭാവം കണക്കിലെടുത്ത് രഹസ്യ വാദത്തിന് കോടതി നിർദേശം നൽകി.
ദിലീപ് ഒഴികെ ഒമ്പത് പ്രതികളാണ് പ്രാഥമിക വാദം കേൾക്കലിനായി കോടതിയിൽ എത്തിയത്. പ്രാരംഭ വാദത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഓരോ പ്രതികൾക്കുമെതിരെ പൊലീസ് ചുമത്തിയ കുറ്റം നിലനിൽക്കുമോ എന്ന് കോടതി തീരുമാനിക്കുക.
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ പ്രാരംഭ വാദം തുടങ്ങി. കേസിന്റെ പ്രത്യേക സ്വഭാവം കണക്കിലെടുത്ത് രഹസ്യ വാദത്തിന് കോടതി നിർദേശം നൽകി. പ്രത്യേക സിബിഐ കോടതിയിലെ വനിതാ ജഡ്ജി മുമ്പാകെയാണ് വാദം.
ദിലീപ് ഒഴികെ ഒമ്പത് പ്രതികളാണ് പ്രാഥമിക വാദം കേൾക്കലിനായി കോടതിയിൽ എത്തിയത്. പ്രാരംഭ വാദത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഓരോ പ്രതികൾക്കുമെതിരെ പൊലീസ് ചുമത്തിയ കുറ്റം നിലനിൽക്കുമോ എന്ന് കോടതി തീരുമാനിക്കുക. കുറ്റം നിലനിൽക്കുമെങ്കിൽ മാത്രമേ വിചാരണ നടപടികളിലേക്ക് കടക്കൂ.