പെരിയ കല്യോട്ട് സി പി എം നേതാക്കളെ കോൺഗ്രസ്സ് പ്രവർത്തകർ തടഞ്ഞു

കോൺഗ്രസ് പ്രവർത്തകർ എംപി പി കരുണാകരനുൾപ്പടെയുള്ളവരെ തടഞ്ഞതിനെത്തുടർന്ന് സ്ഥലത്ത് പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമായി. എംപിയ്ക്ക് നേരെ കയ്യേറ്റശ്രമമുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് തടഞ്ഞു.

0

കാസർകോട്കാസര്‍കോട് കല്ല്യോട്ട് അക്രമം നടന്ന സ്ഥലം സന്ദര്‍ശിക്കാനെത്തിയ സിപിഎം നേതാക്കള്‍ക്കു നേരെ പ്രതിഷേധം. പി കരുണാകരന്‍ എംപിയും കുഞ്ഞിരാമന്‍ എംഎല്‍എ യും അടങ്ങുന്ന സിപിഎം സംഘത്തിനു നേരെയാണ് പ്രതിഷേധമുണ്ടായത്. ആദ്യം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായെത്തിയത്. ഇവരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കിയതോടെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കളും സ്ത്രീകളും എത്തി. തുടര്‍ന്ന് ഏറെ നേരം സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. ഒടുവില്‍ കൂടുതല്‍ പോലീസെത്തിയാണ് പ്രതിഷേധക്കാരെ സ്ഥലത്തുനിന്നും നീക്കിയത്..

കല്യോട് ജംഗ്ഷനിൽ രാവിലെ ഒമ്പത് മണിയോടെയാണ് സിപിഎം നേതാക്കൾ എത്തിയത്. പിന്നാലെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ എത്തുകയായിരുന്നു. ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച് കല്യോട്ടെ സിപിഎം അനുഭാവികളുടെ വീടുകളും കടകളും വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു.ആക്രമണത്തിനിരയായ സിപിഎം പ്രവർത്തകരുടെ വീടുകളിലേക്ക് നേതാക്കൾ എത്തുമെന്ന് അറിഞ്ഞത് മുതൽ പ്രദേശത്ത് പ്രതിഷേധം തുടങ്ങിയിരുന്നു. സിപിഎം നേതാക്കൾ കല്യോട് ജംഗ്ഷനിലെത്തിയതോടെ കുപിതരായ കോൺഗ്രസ് പ്രവർത്തക‌ർ ആരും ഇങ്ങോട്ട് വരേണ്ടെന്ന് പറഞ്ഞാണ് പ്രതിഷേധിച്ചത്.

ഇരട്ടക്കൊലപാതക കേസിലെ പ്രതികളായ പീതാംബരൻ, ശാസ്താ ഗംഗാധരൻ എന്നിവരടക്കമുള്ളവരുടെ വീടുകളിൽ സ്ഥലം എംപി പി കരുണാകരൻ അടക്കമുള്ള സിപിഎം നേതാക്കൾ സന്ദർശനം നടത്തിയിരുന്നു. ശാസ്താ ഗംഗാധരനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത്‍ലാലിന്‍റെയും രക്ഷിതാക്കാൾ ആരോപിച്ചിരുന്നു. ഒരു സിപിഎം പ്രവർത്തകരും തങ്ങളെ കാണാൻ വരേണ്ടെന്നും ഇവർ പറഞ്ഞിരുന്നു.

You might also like

-