കോണ്‍ഗ്രസ് വക്താവായിരുന്ന പ്രിയങ്ക ചതുര്‍വേദി ശിവസേനയില്‍ ചേര്‍ന്നു.

സ്ത്രീയുടെ പദവിയെക്കുറിച്ച് രാഹുല്‍ പറയുന്നതിനോട് യോജിക്കുന്നതല്ല തന്റെ കാര്യത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടെന്നും അവര്‍ കുറ്റപ്പെടുത്തി.

0

കോണ്‍ഗ്രസ് വക്താവ് സ്ഥാനം പ്രിയങ്ക ചതുര്‍വേദി രാജിവെച്ചു. പൊതുപരിപാടിയില്‍ ഉപദ്രവിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് രാജി. കഴിഞ്ഞ ദിവസം പാര്‍ട്ടിക്കെതിരെ ഇവര്‍ പരസ്യമായി രംഗത്തുവന്നിരുന്നു. രാജി വെച്ച പ്രിയങ്ക ചതുര്‍വേദി ശിവസേനയില്‍ ചേര്‍ന്നു.

ഉത്തര്‍പ്രദേശിലെ മഥുരയില്‍ പൊതുപരിപാടിക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രിയങ്ക ചതുര്‍വേദിയോട് അപമര്യാദയായി പെരുമാറിയിരുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ഇവരെ കഴിഞ്ഞ ദിവസം തിരിച്ചെടുത്തതാണ് പ്രിയങ്കയെ ചൊടിപ്പിച്ചത്. പാര്‍ട്ടി നടപടിയില്‍ അമര്‍ഷം പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് പ്രിയങ്കയുടെ രാജി . ഇന്ന് കോണ്‍ഗ്രസ് നേതാക്കളുടെ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് സ്വയം പുറത്തുപോയ പ്രിയങ്ക തന്റെ ട്വിറ്റര്‍ പ്രൊഫൈലില്‍ നിന്ന് കോണ്‍ഗ്രസ് വക്താവെന്ന വരി നീക്കുകയും ചെയ്തു.

പാര്‍ട്ടിക്കുവേണ്ടി ഒഴുക്കിയ വിയര്‍പ്പിന്റെയും രക്തത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവര്‍ത്തകരെ തിരിച്ചെടുത്തതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. ഇതില്‍ തനിക്ക് കടുത്ത ദുഖമുണ്ടെന്നും താന്‍ നേരിട്ട അപമാനത്തെ പാര്‍ട്ടി ഗൌരവത്തോടെ കണ്ടില്ലെന്നും ആത്മാഭിമാനമാണ് വലുതെന്നും പ്രിയങ്ക ചതുര്‍വേദി ട്വീറ്റില്‍ വിശദമാക്കി.

സ്ത്രീയുടെ പദവിയെക്കുറിച്ച് രാഹുല്‍ പറയുന്നതിനോട് യോജിക്കുന്നതല്ല തന്റെ കാര്യത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടെന്നും അവര്‍ കുറ്റപ്പെടുത്തി. ലോക്സഭ തെരഞ്ഞെടുപ്പിന് ദേശീയതലത്തില്‍ പാര്‍ട്ടിയുടെ മുഖമായിരുന്ന പ്രിയങ്ക സ്ത്രീ വിഷയമുന്നയിച്ച് രാജിവെച്ചത് കോണ്‍ഗ്രസിന് വലിയ ക്ഷീണമായി.

You might also like

-