തുടർ ഭരണം ലക്ഷ്യമിട്ട് ബി ജെ പി അട്ടിമറി പ്രതീക്ഷയിൽ കോൺഗ്രസ്സ് ഹിമാചൽ പ്രദേശിൽ വോട്ടെടുപ്പ്

1982 മുതല്‍ ഇന്ന് വരെ ഭരണത്തിലിരിക്കുന്ന പാര്‍ട്ടി അധികാരത്തില്‍ തിരിച്ച് വന്ന ചരിത്രം ഹിമാചല്‍ പ്രദേശില്‍ ഇല്ല. ഈ ചരിത്രം തിരുത്തി, ഭരണവിരുദ്ധ വികാരം മറികടന്ന് അധികാരം നിലനിര്‍ത്താനുളള ശക്തമായ പ്രചാരണമാണ് സംസ്ഥാനത്ത് ബിജെപി ഇക്കുറി അഴിച്ച് വിട്ടത്.ഏക വ്യക്തി നിയമം കൂടി ഉയർത്തിയായിരുന്നു ബിജെപിയുടെ പ്രചാരണം. അഭിപ്രായ സർവേകളിൽ ബിജെപി അധികാരത്തിലെത്തുമെന്നാണ് പ്രവചനം.

0

ഷിംല | ഹിമാചൽ പ്രദേശ് നിയമസഭാ തെരെഞ്ഞടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന്. രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ചര വരെയാണ് വോട്ടെടുപ്പ് 68 അംഗ നിയമസഭയിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 56 ലക്ഷത്തോളം വോട്ട‌ർമാരാണ് സംസ്ഥാനത്തുള്ളത്. ഒറ്റഘട്ടമായാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.67 കമ്പനി കേന്ദ്രസേനയെയും, 15 കമ്പനി സിആ‌ർപിഎഫിനെയും സംസ്ഥാനത്ത് വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മോദി പ്രഭാവത്തിൽ തുടർ ഭരണം നേടാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. എന്നാൽ ഭരണ വിരുദ്ധ വികാരം മുതലെടുത്ത് അധികാരത്തിൽ തിരിച്ചെത്താമെന്ന് കോൺഗ്രസ് കരുതുന്നു. ത്രികോണ പോരിന് കളമൊരുക്കിയ ആംആദ്മി പാ‌ർട്ടിക്ക് കിട്ടുന്ന വോട്ട് ഇത്തവണ മറ്റ് പാർട്ടികൾക്ക് നിർണായകമാകും. ഡിസംബർ 8 നാണ് വോട്ടെണ്ണൽ.

1982 മുതല്‍ ഇന്ന് വരെ ഭരണത്തിലിരിക്കുന്ന പാര്‍ട്ടി അധികാരത്തില്‍ തിരിച്ച് വന്ന ചരിത്രം ഹിമാചല്‍ പ്രദേശില്‍ ഇല്ല. ഈ ചരിത്രം തിരുത്തി, ഭരണവിരുദ്ധ വികാരം മറികടന്ന് അധികാരം നിലനിര്‍ത്താനുളള ശക്തമായ പ്രചാരണമാണ് സംസ്ഥാനത്ത് ബിജെപി ഇക്കുറി അഴിച്ച് വിട്ടത്.ഏക വ്യക്തി നിയമം കൂടി ഉയർത്തിയായിരുന്നു ബിജെപിയുടെ പ്രചാരണം. അഭിപ്രായ സർവേകളിൽ ബിജെപി അധികാരത്തിലെത്തുമെന്നാണ് പ്രവചനം.
ഭരണം പിടിക്കാൻ അനുകൂലമായ അന്തരീക്ഷമെന്നാണ് കോൺഗ്രസ്‌ കണക്ക് കൂട്ടൽ പുതിയ അധ്യക്ഷനു ശേഷവും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെയും നടക്കുന്ന തിരഞ്ഞെടുപ്പ് ആയതിനാൽ കോൺഗ്രസിന് വിജയം അനിവാര്യമാണ്. ഗുജറാത്ത് ഫലത്തിനൊപ്പം ഡിസംബര്‍ 8ന് ആണ് ഹിമാചലിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരിക.ഹിമാചലിൽ ബിജെപിക്ക് വേണ്ടി മുഖ്യമന്ത്രി ജയ്റാം താക്കൂറും പ്രധാനമന്ത്രി നരേന്ദ്രമോദിയുമടക്കമുള്ളവരാണ് പ്രചരണം നയിച്ചത്. മറുവശത്ത് കോൺഗ്രസിനാകട്ടെ എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് സംസ്ഥാനത്ത് ക്യാംപ് ചെയ്ത് പ്രചരണം നയിച്ചത്. മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്‍റെ ഭാര്യയായ പ്രതിഭ സിംഗാണ് .

You might also like

-