ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം തെരഞ്ഞെടുപ്പ് പ്രചരണമാക്കരുതെന്ന് കോണ്‍ഗ്രസ്
ഇന്ത്യയുടെ അന്താരാഷ്ട്ര ബന്ധങ്ങളുടെ തുടര്‍ച്ചയാണ് സന്ദര്‍ശനമെന്ന് ബി.ജെ.പി മറുപടി നല്കി
യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം തെരഞ്ഞെടുപ്പ് പ്രചരണമാക്കരുതെന്ന് കോണ്‍ഗ്രസ്. ദേശ താൽപര്യം മുൻ നിർത്തിയാകണം മുന്നോട്ട് പോകേണ്ടതെന്ന് ആനന്ദ് ശര്‍മ്മ പറഞ്ഞു. ഇന്ത്യയുടെ അന്താരാഷ്ട്ര ബന്ധങ്ങളുടെ തുടര്‍ച്ചയാണ് സന്ദര്‍ശനമെന്ന് ബി.ജെ.പി മറുപടി നല്കി.
ട്രംപിന്റെ സന്ദര്‍ശനത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. സ്വീകരണ സമിതിയുടെ വിശദാംശങ്ങളും ഫണ്ടിങ് വിവരങ്ങളും പുറത്ത് വിടണം. സന്ദര്‍ശനം തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള അവസരമാക്കരുത്. ഫോട്ടോ ഷൂട്ട് പരിപാടിയോ പി.ആർ പരിപാടിയോ ആക്കാതെ രാജ്യത്തിന് ഗുണപ്രദമാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.