കർണാടകയിൽ വിപ്പ് ലംഘിച്ചു കോൺഗ്രസ്സ് എം എൽ മാർ
ആകെ 75 എംഎൽഎമാരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. 80 അംഗങ്ങളാണ് കോൺഗ്രസിന് കർണാടക നിയമസഭയിലുള്ള അംഗബലം. ഒരാൾ സ്പീക്കറായതിനാൽ ആകെ ഫലത്തിൽ 79 പേർ. 75 പേരെ യോഗത്തിനെത്തിക്കാൻ കഴിഞ്ഞതോടെ സർക്കാർ താഴെ വീഴില്ലെന്ന ആശ്വാസത്തിലാണ് കോൺഗ്രസ്
ബെംഗളൂരു:നിയമസഭാകക്ഷിനേതാവ് സിദ്ധരാമയ്യയുടെ വിപ്പ് ലംഘിച്ചു കോൺഗ്രസ്സ് വിമതരായ നാല് എംഎൽഎമാരും യോഗത്തിൽ പങ്കെടുക്കാനെത്തിയില്ല. എന്നാൽ രണ്ട് എംഎൽഎമാർ വരാതിരുന്നതിന് കാരണം ബോധിപ്പിച്ചിട്ടുണ്ട്. ഉമേഷ് യാദവും ബി നാഗേന്ദ്രയുമാണ് കാരണം ബോധിപ്പിച്ചത്. എന്നാൽ മുൻ മന്ത്രിയായിരുന്ന രമേഷ് ജർക്കിഹോളിയും മഹേഷ് കുമത്തള്ളിയും വിട്ടുനിൽക്കുകയാണ്. വരാത്തതെന്തെന്ന കാരണവും ബോധിപ്പിച്ചിട്ടില്ല. അതേസമയം ഭരണപ്രതിസന്ധിക്കിടെ ബെംഗളൂരുവിൽ കോൺഗ്രസ് വിളിച്ചുചേർത്ത നിയമസഭാ കക്ഷിയോഗം തുടങ്ങി.
ആകെ 75 എംഎൽഎമാരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. 80 അംഗങ്ങളാണ് കോൺഗ്രസിന് കർണാടക നിയമസഭയിലുള്ള അംഗബലം. ഒരാൾ സ്പീക്കറായതിനാൽ ആകെ ഫലത്തിൽ 79 പേർ. 75 പേരെ യോഗത്തിനെത്തിക്കാൻ കഴിഞ്ഞതോടെ സർക്കാർ താഴെ വീഴില്ലെന്ന ആശ്വാസത്തിലാണ് കോൺഗ്രസ്.വിധാനസൌധയിലെ കോൺഫറൻസ് ഹാളിലാണ് യോഗം നടക്കുന്നത്. എത്ര പേർ യോഗത്തിനെത്തുമെന്നാണ് എല്ലാവരും ഉറ്റുനോക്കിയിരുന്നത്. കോൺഗ്രസ് ക്യാംപിൽ ബിജെപിയ്ക്ക് വിള്ളൽ വീഴ്ത്താൻ കഴിഞ്ഞിട്ടുണ്ടോ എന്നതായിരുന്നു ചോദ്യം. ബുധനാഴ്ച നടന്ന കോൺഗ്രസ് യോഗത്തിൽ രണ്ട് എംഎൽഎമാർ നാടകീയമായി തിരിച്ചുവന്നിരുന്നു. ആനന്ദ് സിംഗും ഭീമ നായ്കുമാണ് തിരിച്ചുവന്നത്. ഫോൺ സ്വിച്ചോഫായെന്നും ഗോവയ്ക്ക് യാത്ര പോയതാണെന്നുമാണ് ഭീമ നായ്ക് പറഞ്ഞ വിശദീകരണം