കോണ്‍ഗ്രസ് എംഎല്‍എമാര്‍ പരിധി ലംഘിക്കുന്നു, രാജി വ്യക്തമാക്കി കുമാരസ്വാമി
കോണ്‍ഗ്രസിനോടുള്ള അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി തന്നെ പരസ്യമായ നിലപാട് അറിയിച്ചത്. താന്നെ നേതാവായി കാണാന്‍ താല്‍പ്പര്യമില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്നായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം
ബംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് ആക്കം കുട്ടി മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കാന്‍ താന്‍ തയ്യാറാണെന്ന് എച്ച്.ഡി കുമാരസ്വാമിയുടെ മുന്നറിയിപ്പ്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ പരിധി ലംഘിക്കുന്നുവെന്നും കുമാരസ്വാമി വ്യക്തമാക്കി.മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അനുയായികളായ എംഎൽഎമാർ നടത്തിയ വിമർശനത്തിനാണ് മറുപടി കര്‍ണാടകയില്‍ അടിയുലയുന്ന കോണ്‍ഗ്രസ് -ജെഡിഎസ് ബന്ധത്തിലെ തര്‍ക്കത്തിന്റെ പ്രകടമായ പ്രതിഫലനങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലിരിക്കുന്നു സര്‍ക്കാരിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ പ്രസ്താവനയാണ് നിലവില്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയെ ചൊടിപ്പിച്ചിരിക്കുന്നത്.
സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയായാല്‍ മതിയെന്ന് നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്നും കഴിഞ്ഞ ദിവസം മുതിര്‍നന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പരസ്യമായ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രിയായ സിദ്ധരാമയ്യ ആണ് തങ്ങളുടെ നിലവിലെ നേതാവെന്നും കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഭാഗത്ത് നിന്ന് പ്രസ്താവനകള്‍ ഉയര്‍ന്നിരുന്നു.
ഇതിന് പിന്നാലെ കോണ്‍ഗ്രസിനോടുള്ള അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി തന്നെ പരസ്യമായ നിലപാട് അറിയിച്ചത്. താന്നെ നേതാവായി കാണാന്‍ താല്‍പ്പര്യമില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്നായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം
അതേസമയം, വിഷയത്തെ കോണ്‍ഗ്രസ് നേതൃത്വം ഗൗരവമായി ഏറ്റെടുത്തതായാണ് സൂചന. ഇതിനിടെ കോണ്‍ഗ്രസ്-ജെഡിഎസ് ബന്ധത്തിലെ പടലപ്പിണക്കങ്ങള്‍ ബിജെപിയും നിരീക്ഷിച്ചു വരുകയാണ്. നിലവില്‍ മുഖ്യമന്ത്രിയുടെ ഭീഷണി മുഴക്കല്‍ ബിജെപി പാളയത്തിലും വീണ്ടും ചരട് വലികള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.