കോണ്‍ഗ്രസ് പ്രകടന പത്രിക;കാർഷിക ബജറ്റ് അവതരിപ്പിക്കും,സാമ്പത്തിക ഭദ്രതയും ജനക്ഷേമവും ഉറപ്പുനല്‍ക്കും , മിനിമം വരുമാന പദ്ധതി ന്യായ് തന്നെയാണ് മുഖ്യ വാഗ്ദാനം.

കോണ്‍ഗ്രസ് നടപ്പാക്കും എന്ന പേരിലാണ് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കിയത്. ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രതിവർഷം 72000 രൂപ നൽകുമെന്ന മിനിമം വരുമാന പദ്ധതി ന്യായ് തന്നെയാണ് മുഖ്യ വാഗ്ദാനം. 25 കോടി കുടുംബങ്ങൾക്ക് പദ്ധതി ഗുണപ്രദമാകും. നോട്ട് അസാധുവാക്കലും ജി.എസ്.ടിയും ഉണ്ടാക്കിയ ദുരിതം മറികടക്കാന്‍ ഇത് സഹായിക്കുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു.

0

.ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ രാജ്യം ഏറ്റവുമധികം ഉറ്റുനോക്കിയ പ്രകടന പത്രികയാണ് കോൺഗ്രസ് ഇന്ന് പുറത്തുവിട്ടിരിക്കുന്നത്. മോദി സർക്കാരിനെ താഴെയിറക്കാൻ എന്ത് മായാജാലമാണ് കോൺഗ്രസ് പ്രകടന പത്രികയിൽ ഒളിച്ചുവെച്ചിരിക്കുന്നതെന്ന ചോദ്യത്തിന് ഇന്നാണ് ഉത്തരം കിട്ടിയത്. വ്യക്തിസ്വാതന്ത്ര്യവും പൗരന്‍റെ അന്തസും ഹനിക്കുന്ന നിയമങ്ങൾ റദ്ദാക്കുകയോ പരിഷ്കരിക്കുകയോ ചെയ്യുമെന്നാണ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ.

സാമ്പത്തിക ഭദ്രതയും ജനക്ഷേമവും ഉറപ്പുനല്‍കി കോണ്‍ഗ്രസ് പ്രകടന പത്രിക. മിനിമം വരുമാന പദ്ധതി ന്യായ് തന്നെയാണ് മുഖ്യ വാഗ്ദാനം. കര്‍ഷക കടം തിരിച്ചടക്കാത്തത് ക്രിമിനൽ കുറ്റമല്ലതാക്കുമെന്നും പ്രത്യേക കാർഷിക ബജറ്റ് തയ്യാറാക്കുമെന്നും പത്രികയിലുണ്ട്. ദാരിദ്ര്യ നിർമ്മാർജനത്തിനും തൊഴിലില്ലായ്മ ഇല്ലാതാക്കാനുമുള്ള പ്രഖ്യാപനങ്ങളുമുണ്ട്.

കോണ്‍ഗ്രസ് നടപ്പാക്കും എന്ന പേരിലാണ് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കിയത്. ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രതിവർഷം 72000 രൂപ നൽകുമെന്ന മിനിമം വരുമാന പദ്ധതി ന്യായ് തന്നെയാണ് മുഖ്യ വാഗ്ദാനം. 25 കോടി കുടുംബങ്ങൾക്ക് പദ്ധതി ഗുണപ്രദമാകും. നോട്ട് അസാധുവാക്കലും ജി.എസ്.ടിയും ഉണ്ടാക്കിയ ദുരിതം മറികടക്കാന്‍ ഇത് സഹായിക്കുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു.

കേന്ദ്രസർക്കാരില്‍ നാല് ലക്ഷം ഒഴിവുകള്‍ ഉണ്ട്. അവ നികത്തും. ഒപ്പം സംസ്ഥാനങ്ങളിലെ ഒഴിവുകൾ നികത്താൻ സമ്മർദ്ദം ചെലുത്തും. സേവാ മിത്ര എന്ന പേരിൽ 10 ലക്ഷം തസ്തികകൾ ഉണ്ടാക്കും. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിൽ ദിനം 150 ആക്കും. യുവ സംരംഭകര്‍ക്ക് ആദ്യ 3 വർഷം അനുമതികളൊന്നും വേണ്ട. കാർഷിക മേഖലയ്ക്ക് പ്രത്യേക ഊന്നൽ നൽകുന്നുണ്ട് പത്രികയിൽ.

കാർഷിക ബജറ്റ് അവതരിപ്പിക്കും. കാര്‍ഷിക കടം തിരിച്ചടക്കാത്തത് ക്രിമിനൽ കുറ്റമല്ലതാക്കും. രാജ്യദ്രോഹ കുറ്റം ഇല്ലാതാക്കുമെന്നും അപകീർത്തി കുറ്റം സിവിൽ നിയമത്തിൽ പരിമിതപ്പെടുത്തുമെന്നും പത്രികയിലുണ്ട്.

You might also like

-