ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഒഴുവാക്കി കോൺഗ്ര നേതൃ യോഗം
പാര്‍ട്ടി പുനഃസംഘടന കാര്യത്തില്‍ ഇന്ന് കണ്ണൂരില്‍ നടക്കുന്ന ചര്‍ച്ചയില്‍ നിര്‍ണായക തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഇല്ലാതെയാണ് കോണ്‍ഗ്രസിന്റെ സുപ്രധാനയോഗം നടക്കുന്നതെന്ന പ്രത്യേകതയും ഇന്നത്തെ യോഗത്തിനുണ്ട്
കണ്ണൂർ : കണ്ണൂരില്‍. ഡി.സി.സി ഓഫീസിന്റെ പുതിയ കെട്ടിട ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാൻ എത്തു ന്ന കോൺഗ്രസ്സ് നേതാക്കലെ പങ്കെടുപ്പിച്ചാണ് കണ്ണൂരിൽ യോഗം വിളിച്ചിട്ടുള്ളത് . പാര്‍ട്ടി പുനഃസംഘടന കാര്യത്തില്‍ ഇന്ന് കണ്ണൂരില്‍ നടക്കുന്ന ചര്‍ച്ചയില്‍ നിര്‍ണായക തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഇല്ലാതെയാണ് കോണ്‍ഗ്രസിന്റെ സുപ്രധാനയോഗം നടക്കുന്നതെന്ന പ്രത്യേകതയും ഇന്നത്തെ യോഗത്തിനുണ്ട്. സംഘടനാ ചുമതലയുളള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ്, കെ.പി.സി സി പ്രസിഡന്റ്, വര്‍ക്കിങ് പ്രസിഡണ്ടുമാര്‍ തുടങ്ങി പ്രധാന നേതാക്കളെല്ലാം ഇന്നലെ രാത്രി തന്നെ കണ്ണൂരിലെത്തി കഴിഞ്ഞു. ഡി.സി.സി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുകയാണ് നേതാക്കളുടെ സന്ദര്‍ശന ലക്ഷ്യമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ആഭ്യന്തര കലഹം പരിഹരിക്കാനുളള ചര്‍ച്ചകള്‍ക്ക് ഇന്നലെ തന്നെ നേതാക്കള്‍ തുടക്കമിട്ടു കഴിഞ്ഞു. ഉച്ചയോടെ കണ്ണൂരിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കെ.സുധാകരനുമായി രണ്ട് വട്ടമാണ് ചര്‍ച്ച നടത്തിയത്. ഈ ചര്‍ച്ചയില്‍ ചില സമവായ ഫോര്‍മുലകള്‍ രൂപപ്പെട്ടതായാണ് സൂചന.
ഇന്ന് കെ.സി വേണുഗോപാലടക്കമുളള നേതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷമാകും അന്തിമ തീരുമാനമെടുക്കുക എന്നാല്‍ കെ.പി.സി.സി പ്രസിഡന്റിന്റെ സ്വന്തം ജില്ലയില്‍ നടക്കുന്ന പരിപാടിയില്‍ ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും അസാന്നിദ്ധ്യവും ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. ഇരുവരും ഓണ്‍ലൈനായി പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിട്ടുളളത്.