കേരളത്തിന് ജനപ്രിയ പ്രഖ്യാപനങ്ങളുമായി രാഹുൽ ഗാന്ധി ,സ്ത്രീകൾക്ക് കെ എസ് ആർ ടി സി ബസുകളിൽ സൗജന്യ യാത്ര,കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ

കേരളത്തിൽ യു ഡി എഫ് അധികാരത്തിൽ തിരിച്ചെത്തിയാൽ സ്ത്രീകൾക്കെല്ലാം കെ എസ് ആർ ടി സി ബസുകളിൽ സൗജന്യ യാത്ര എന്നതാണ് ഒന്നാമത്തെ തെരഞ്ഞെടുപ്പ് വാഗ്ദാനം. കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ ധനസഹായമാണ് രാഹുലിന്‍റെ രണ്ടാം ഗ്യാരണ്ടി.

തിരുവനന്തപുരം| നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർണായടകയിലും തെലങ്കാനയിലുമടക്കം അധികാരം പിടിച്ചതിന് സമാനമായ അഞ്ചിന ഗ്യാരണ്ടികളാണ് പ്രഖ്യാപിച്ചത്. കേരളത്തിൽ യു ഡി എഫ് അധികാരത്തിൽ തിരിച്ചെത്തിയാൽ സ്ത്രീകൾക്കെല്ലാം കെ എസ് ആർ ടി സി ബസുകളിൽ സൗജന്യ യാത്ര എന്നതാണ് ഒന്നാമത്തെ തെരഞ്ഞെടുപ്പ് വാഗ്ദാനം. കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ ധനസഹായമാണ് രാഹുലിന്‍റെ രണ്ടാം ഗ്യാരണ്ടി. പ്രതിമാസ ക്ഷേമ പെൻഷൻ 3000 രൂപയായി വർദ്ധിപ്പിക്കൽ എന്നതാണ് മൂന്നാമത്തെ ഗ്യാരണ്ടി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ പുതിയ ആരോഗ്യ സുരക്ഷാ പദ്ധതി കേരളത്തിൽ നടപ്പിലാക്കുമെന്നും രാഹുൽ പ്രഖ്യാപിച്ചു. 25 ലക്ഷം രൂപ വരെ ഇതിലൂടെ സൗജന്യ ഇൻഷുറൻസ് ലഭിക്കുമെന്നും രാഹുൽ വിവരിച്ചു. യുവജനങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകുമെന്നതാണ് രാഹുൽ പ്രഖ്യാപിച്ച അഞ്ചാമത്തെ ഗ്യാരണ്ടി. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വലിയ ആവേശം പകരുന്നതാണ് ഈ പ്രഖ്യാപനങ്ങൾ.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച യു ഡി എഫിന്റെ ‘പുതുയുഗ യാത്ര’ക്ക് തിരുവനന്തപുരത്ത് ആവേശകരമായ സമാപനം. ജനങ്ങൾ ഈ യാത്രയെ തങ്ങളുടേതാക്കി മാറ്റിയെന്നും യു ഡി എഫ് മുന്നോട്ടുവെച്ച പുതിയ കേരള മോഡലിന് ലഭിച്ച വൻ അംഗീകാരമാണിതെന്നും വി ഡി സതീശൻ പറഞ്ഞു. നൂറിലധികം സീറ്റുകൾ നേടി യു ഡി എഫ് അധികാരത്തിൽ വരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച അദ്ദേഹം, തകർന്നടിഞ്ഞ കേരളത്തെ യു ഡി എഫ് കൈപിടിച്ചുയർത്തുമെന്നും വാഗ്ദാനം ചെയ്തു. ജാഥ നെഞ്ചേറ്റിയ കേരള ജനതയ്ക്ക് വികാരാധീനനായി അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. പുതുയുഗ യാത്രയെ ജനങ്ങൾ അവരുടേതാക്കി. യാത്ര നെഞ്ചേറ്റിയവർക്ക് നിറകണ്ണുകളോടെ നന്ദി പറയുന്നതായും സതീശൻ വ്യക്തമാക്കി.. യു ഡി എഫ് കേരളത്തെ കൈപിടിച്ചുയർത്തും. നമ്മൾ ഇനി അധികാരത്തിൽ വരാൻ പോകുന്ന മുന്നണി. ടീം യു ഡി എഫ് 100 ലേറെ സീറ്റ് നേടി അധികാരത്തിലേറുമെന്നും ജാഥാ ക്യാപ്റ്റൻ വി ഡി സതീശൻ പ്രത്യാശ പ്രകടിപ്പിച്ചു.

You might also like

-