കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം രമേശും ഉമ്മൻ ചാണ്ടിയും ഡൽഹിയിൽ .
പത്തനംതിട്ടയില്‍ ആന്റോ ആന്റണി തുടരുമോ എന്നതിൽ ഇന്ന് ധാരണയാകും. ഇടുക്കിയില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരുയര്‍ന്നിട്ടുണ്ട്. സിറ്റിംഗ് എം.എല്‍.എ ആയതിനാൽ മത്സരിക്കാൻ ഹൈക്കമാന്‍ഡിന്റെ അനുമതി വേണം.മാത്രമല്ല മത്സരിക്കാൻ താത്പര്യമില്ലെന്ന് ഉമ്മൻ ചാണ്ടി അറിയിച്ചിട്ടുണ്ട് തെരെഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി മത്സരിക്കുന്നതിനോട് എ ഗ്രുപ്പിൽ ഭിന്നതയുണ്ട്ഡീൻ കുരിയാക്കോസ് റോയ് കെ പൗലോസ് ,മാത്യു കുഴൽ നടൻ എന്നിവരുടെ പേരുകളാണ് ഇടുക്കിയിൽ പരിഗണിക്കുന്നത് മുല്ലപ്പള്ളി രാമചന്ദ്രന്‍ വടകരയിലും കെ.സുധാരൻ കണ്ണൂരിലും മത്സരിനമോ ?എന്നതിലും വയനാട്ടില്‍ ആര് എന്നതിലും ഇന്ന് തീരുമാനം ഉണ്ടാകും
ഡൽഹി :ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള കോണ്‍ഗ്രസിന്റെ നിര്‍ണ്ണായക ചര്‍ച്ചകള്‍ ഇന്ന് ഡല്‍ഹിയില്‍ നടക്കും. രാവിലെ നടക്കുന്ന സ്ക്രീനിംഗ് കമ്മറ്റി യോഗത്തില്‍ കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. സ്ക്രീനിംഗ് കമ്മറ്റി യോഗത്തിന് ശേഷം അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് സമിതി സ്ഥാനാർത്ഥി പട്ടികക്ക് അംഗീകാരം നല്‍കും.ലോക്സഭ തെരഞ്ഞെടുപ്പിനുള്ള തിയതികള്‍ പ്രഖ്യാപിക്കും മുൻപേ . ഇടത് മുന്നണി ഇരുപത് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചരണം ആരംഭിച്ചുകഴിഞ്ഞു . ഈ സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കാനുള്ള തത്രപ്പാടിലാണ് കോണ്‍ഗ്രസ്.
ഇന്ന് ചേരുന്ന സ്ക്രീനിംഗ് കമ്മറ്റിയില്‍ അന്തിമ ധാരണയുണ്ടാകുമെന്നാണ് പ്രതീക്ഷ. സ്ക്രീനിംഗ് കമ്മറ്റിയില്‍ ഹൈക്കമാന്‍ഡിനെ പ്രതിനിധീകരിച്ച് സംഘടന ചുമതയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കുമായിരിക്കും കേരള നേതാക്കളുമായി കൂടിക്കാഴ്ച നടത്തുക.തിരുവനന്തപുരം,കോഴിക്കോട്,എറണാകുളം എന്നീ സിറ്റിംഗ് സീറ്റുകളിലൊഴിച്ച് മറ്റിടങ്ങളിലൊന്നും സ്ഥാനാര്‍ത്ഥിയാരാകും എന്നതിൽ വ്യക്തത ആയിട്ടില്ല. ആലപ്പുഴയില്‍ കെ.സി വേണുഗോപാല്‍ പിന്മാറിയതിനാൽ ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക പ്രയാസമാണ്.
പത്തനംതിട്ടയില്‍ ആന്റോ ആന്റണി തുടരുമോ എന്നതിൽ ഇന്ന് ധാരണയാകും. ഇടുക്കിയില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരുയര്‍ന്നിട്ടുണ്ട്. സിറ്റിംഗ് എം.എല്‍.എ ആയതിനാൽ മത്സരിക്കാൻ ഹൈക്കമാന്‍ഡിന്റെ അനുമതി വേണം.മാത്രമല്ല മത്സരിക്കാൻ താത്പര്യമില്ലെന്ന് ഉമ്മൻ ചാണ്ടി അറിയിച്ചിട്ടുണ്ട് തെരെഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി മത്സരിക്കുന്നതിനോട് എ ഗ്രുപ്പിൽ ഭിന്നതയുണ്ട്ഡീൻ കുരിയാക്കോസ് റോയ് കെ പൗലോസ് ,മാത്യു കുഴൽ നടൻ എന്നിവരുടെ പേരുകളാണ് ഇടുക്കിയിൽ പരിഗണിക്കുന്നത് മുല്ലപ്പള്ളി രാമചന്ദ്രന്‍ വടകരയിലും കെ.സുധാരൻ കണ്ണൂരിലും മത്സരിനമോ ?എന്നതിലും വയനാട്ടില്‍ ആര് എന്നതിലും ഇന്ന് തീരുമാനം ഉണ്ടാകും .കെ പി സി സി പ്രിസിഡന്റ് എന്ന നിലയിൽ മത്സരിക്കാനില്ലെന്ന നിലപാടാണ് മുല്ലപ്പളി സ്വീകരിച്ചിട്ടുള്ളത് ഉച്ചക്ക് മുമ്പ് സ്ക്രീനിംഗ് കമ്മറ്റി പൂര്‍ത്തിയായാല്‍ വൈകിട്ടോടെ രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയിൽ തെരഞ്ഞെടുപ്പ് സമിതി ചേരും. സ്ക്രീനിംഗ് കമ്മറ്റി തീരുമാനം വൈകിയാല്‍ പതിനാലിന് ശേഷമേ തെരഞ്ഞെടുപ്പ് സമിതി ചേരാനാകൂ. ഇടക്കുള്ള ദിവസങ്ങളിൽ രാഹുൽ ഗാന്ധി പ്രചരണത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകും.