കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കോൺഗ്രസ്: മഹാപ്രക്ഷോഭം ഇന്ന്ഭാരത് ബച്ചാവോ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ഉയർന്നു വന്ന പ്രക്ഷോഭം കേന്ദ്രസർക്കാരിനെതിരെ ആയുധമാക്കുകയാണ് കോൺഗ്രസ്‌. രാം ലീല മൈതാനത്ത് നടക്കുന്ന ഭാരത് ബച്ചാവോ റാലി മോദി സർക്കാരിനെതിരെയുള്ള സമരകാഹളമാകും

0

ഡൽഹി :കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ്‌ പ്രക്ഷോഭം ഇന്ന് ഡൽഹിയിൽ. പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെയുള്ള മോദി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ തുറന്നുകാട്ടിയാണ് റാലി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒരു ലക്ഷത്തോളം പേർ റാലിയിൽ പങ്കാളികളാകും.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ഉയർന്നു വന്ന പ്രക്ഷോഭം കേന്ദ്രസർക്കാരിനെതിരെ ആയുധമാക്കുകയാണ് കോൺഗ്രസ്‌. രാം ലീല മൈതാനത്ത് നടക്കുന്ന ഭാരത് ബച്ചാവോ റാലി മോദി സർക്കാരിനെതിരെയുള്ള സമരകാഹളമാകും. ഡൽഹിയിൽ ഇത് വരെ സംഘടിപ്പിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ റാലിയായിരിക്കുമെന്നാണ് കോൺഗ്രസ്‌ അവകാശവാദം. അധ്യക്ഷ സോണിയ ഗാന്ധി പ്രക്ഷോഭത്തിന്‌ നേതൃത്വം നൽകും. സ്ത്രീ സുരക്ഷ, സാമ്പത്തിക തകർച്ച, തൊഴിലില്ലായ്മ, വിലക്കയറ്റം, കര്‍ഷക പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിലും റാലിയിൽ പ്രതിഷേധസ്വരമുയരും.

You might also like

-