കോൺഗ്രസ്സ് കവിയണിയുന്നു ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് മീഡിയ ഓഫീസിന് കാവിപൂശി; വിവാദമായപ്പോള്‍ വെള്ളയടിച്ച് മുഖംരക്ഷിച്ചു

വിവാദത്തെത്തുടർന്ന് കളർ മാറ്റിയെങ്കിലും ഉത്തർപ്രദേശിലെ ഒട്ടുമിക്ക കോൺഗ്രസുകാരുടെയും മനസ്സ് കവിയാണെന്നാണ് കോൺഗ്രസ്സിലെ പരസ്സ്യമായ രഹസ്യം

0

ഡൽഹി :ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് കാവിപൂശുന്ന ബിജെപിയെ പരിഹസിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മീഡിയ സെന്ററിന് കാവി നിറം. അബദ്ധത്തില്‍ കാവി നിറമടിച്ച കോണ്‍ഗ്രസിന്റെ പ്രവൃത്തി വിവാദമായതോടെ ഒടുവില്‍ വെള്ള പെയിന്റടിച്ച് മുഖം രക്ഷിച്ചു.
ലക്‌നൗവിലെ മാള്‍ അവന്യൂവിലുള്ള കോണ്‍ഗ്രസ് ആസ്ഥാന മന്ദിരത്തിലെ മീഡിയ സെന്ററിനാണ് അറിയാതെ കാവിനിറമടിച്ചത്. ബിജെപിയെ കാവിനിറത്തിന്റെ പേരില്‍ നിരന്തരം കുറ്റപ്പെടുത്തുന്ന കോണ്‍ഗ്രസിന്റെ മീഡിയ സെന്ററിലെ പാര്‍ട്ടി വക്താവിന്റെ മുറിയിലെ ചുവരുകള്‍ക്കാണ് കാവി നിറത്തിലുള്ള പെയിന്റടിച്ചത്.
ത്രിവര്‍ണത്തെ പ്രതിനിധീകരിച്ചാണ് വെള്ള- കാവി നിറങ്ങള്‍ തെരഞ്ഞെടുത്തതെന്ന് നേതാക്കള്‍ പറഞ്ഞു. എന്നാല്‍ സംഭവം വിവാദമായതോടെ രാത്രി തന്നെ കാവിക്കുമേല്‍ വെള്ള നിറമടിച്ച് വിവാദം അവസാനിപ്പിച്ചു. വിവാദത്തെത്തുടർന്ന് കളർ മാറ്റിയെങ്കിലും ഉത്തർപ്രദേശിലെ ഒട്ടുമിക്ക കോൺഗ്രസുകാരുടെയും മനസ്സ് കവിയാണെന്നാണ് കോൺഗ്രസ്സിലെ പരസ്സ്യമായ രഹസ്യം

You might also like

-