തെരെഞ്ഞെടുപ്പ് തോൽവിക്കുപിന്നാലെ കോൺഗ്രസ്സിൽ പോസ്റ്റർ യുദ്ധം

പത്തനതിട്ടയിൽ മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും പത്തനംതിട്ട ഡിസിസി സെക്രട്ടറിയുമായ സുധ കുറുപ്പ് പാർട്ടിയിൽ നിന്ന് രാജിവെച്ചത്.

0

തിരുവനന്തപുരം: തദ്ദേശ തെരെഞ്ഞെടുപ്പിൽ യു ഡി എഫ് നുണ്ടായ തോൽവിക്കുപിന്നാലെ നേതാക്കൾക്കെതിരെ പോസ്റ്റർ യുദ്ധം ,കെ. സുധാകരനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലക്സ് ബോര്‍ഡുകൾ. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്തിന് മുന്നിലും എംഎല്‍എ ഹോസ്റ്റലിന് മുന്നിലുമാണ് ബോ‍ര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇനിയൊരു പരീക്ഷണത്തിന് സമയമില്ലെന്നും ബോർഡിൽ പറയുന്നു. യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ്‌യുവിന്റെയും പേരിലാണ് ബോർഡുകൾ.തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി പരിശോധിക്കാൻ യുഡിഎഫ് നേതൃയോഗം ഇന്ന് ഉച്ചയ്ക്കു മൂന്നിന് ചേരാനിരിക്കെയാണ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. തോൽവി പരിശോധിക്കാൻ ജില്ലാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിമാരുടെയും സെക്രട്ടറിമാരുടെയും യോഗവും ഇന്ന് രാവിലെ പത്തിനു കെപിസിസി ആസ്ഥാനത്ത് ചേരുന്നുണ്ട്.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പത്തനതിട്ടയിൽ മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും പത്തനംതിട്ട ഡിസിസി സെക്രട്ടറിയുമായ സുധ കുറുപ്പ് പാർട്ടിയിൽ നിന്ന് രാജിവെച്ചത്. തന്നെ കാലുവാരി തോല്‍പ്പിക്കുകയായിരുന്നുവെന്നും സിപിഎമ്മില്‍ ചേരുമെന്നും സുധ പറഞ്ഞു. പത്തനംതിട്ട ജില്ല പഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷനില്‍നിന്നാണ് സുധ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.എതിർസ്ഥാനാർഥിയായിരുന്ന സിപിഐയിലെ ശ്രീനാദേവി കുഞ്ഞമ്മ 4000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കോൺഗ്രസ് പ്രവർത്തകർ കാലുവാരിയതാണ് എതിർസ്ഥാനാർഥിക്ക് ഇത്രയധികം ഭൂരിപക്ഷം ഉണ്ടാകാൻ കാരണമെന്നും സുധ കുറുപ്പ് പറയുന്നു.

ഇതിനിടെ കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്കെതിരെ പോസ്റ്റര്‍ പ്രതിഷേധം. ബിന്ദു കൃഷ്ണ പേയ്മെന്റ് റാണിയാണെന്നും ബിജെപിയുടെ ഏജന്‍റ് ആണെന്നുമാണ് പോസ്റ്ററിൽ വിര്‍ശിക്കുന്നത്. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ബിന്ദുകൃഷ്ണ ബിജെപിയുടെ ഏജന്‍റാണ്, പേയ്മെന്‍റ് റാണിയായ ബിന്ദുകൃഷ്ണ കോണ്‍ഗ്രസിന്‍റെ ശത്രുവാണെന്നും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു. കൊല്ലം ഡിസിസി ഓഫീസിനും ആർ.എസ്.പി ഓഫീസിനും മുന്നിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

You might also like

-