കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക: നാലിടത്ത് അനിശ്ചിതത്വം

ലോക്‌സഭയിലേക്ക് ആദ്യമായാണ് എറണാകുളം സ്ഥാനാർത്ഥി ഹൈബി ഈഡൻ മത്സരിക്കുന്നത്. ഇടുക്കിയിൽ നിന്ന് രണ്ടാം തവണയാണ് ഡിൻ കുര്യാക്കോസ് മത്സരിക്കുന്നത്. നിലവിലെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രിഡന്റാണ് ഡീൻ കുര്യാക്കോസ്. യുഡിഎഫ് കൺവീനർ ബെന്നി ബെഹനാനാണ് ചാലക്കുടി മണ്ഡലത്തിൽ മത്സരിക്കുന്നത്. തുടർച്ചയായി മൂന്നാം തവണയാണ് സിറിറംഗ് എംപി എംകെ രാഘവൻ മത്സരിക്കുന്നത്. പത്തനംതിട്ട സ്ഥാനാർത്ഥി ആന്റോ ആന്റണിയും തുടർച്ചയായി മൂന്നാം തവണയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുന്നത്

0

ഡൽഹി : 12 മണ്ഡലങ്ങളിലെ കോൺഗ്രസ്സ് പട്ടിക പ്രസാദികരിച്ചു നാലിടങ്ങളിൽ ജാതി സമവാക്യങ്ങളിൽ തട്ടി നിൽക്കുകയാണ് നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥി പ്രഖ്യാപനം. ഒരു ഈഴവ സ്ഥാനാർഥി കൂടി പട്ടികയിലേക്ക് കടന്നുവരണമെന്ന നിർദ്ദേശം ശക്തമാണ്. വി.വി പ്രകാശിന്റെ പേര് ഉയർന്നിട്ടുണ്ട്. അടൂർ പ്രകാശ് ആലപ്പുഴയിലേക്കും ഷാനിമോൾ ഉസ്മാൻ ആറ്റിങ്ങലിലേക്കുമാണ് പരിഗണിക്കപ്പെടുന്നത്. വടകരയിൽ മത്സരിക്കാനുള്ള തീരുമാനത്തോട് ടി സിദ്ദിഖ് വഴങ്ങിയിട്ടില്ല.

ലോക്‌സഭയിലേക്ക് ആദ്യമായാണ് എറണാകുളം സ്ഥാനാർത്ഥി ഹൈബി ഈഡൻ മത്സരിക്കുന്നത്. ഇടുക്കിയിൽ നിന്ന് രണ്ടാം തവണയാണ് ഡിൻ കുര്യാക്കോസ് മത്സരിക്കുന്നത്. നിലവിലെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രിഡന്റാണ് ഡീൻ കുര്യാക്കോസ്. യുഡിഎഫ് കൺവീനർ ബെന്നി ബെഹനാനാണ് ചാലക്കുടി മണ്ഡലത്തിൽ മത്സരിക്കുന്നത്. തുടർച്ചയായി മൂന്നാം തവണയാണ് സിറിറംഗ് എംപി എംകെ രാഘവൻ മത്സരിക്കുന്നത്. പത്തനംതിട്ട സ്ഥാനാർത്ഥി ആന്റോ ആന്റണിയും തുടർച്ചയായി മൂന്നാം തവണയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുന്നത്. ആലത്തൂർ സ്ഥാനാർത്ഥി രമ്യ ഹരിദാസ് ആദ്യമായാണ് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ കോ-ഓർഡിനേറ്ററാണ് രമ്യ.

ഇടുക്കി – ഡീൻ കുര്യാക്കോസ്
തൃശൂർ– ടിഎൻ പ്രതാപൻ
പാലക്കാട്– വികെ ശ്രീകൺഠൻ
പത്തനംതിട്ട– ആന്റോ ആന്റണി
കണ്ണൂർ– കെ സുധാകരൻ
ആലത്തൂർ– രമ്യ ഹരിദാസ്
എറണാകുളം- ഹൈബി ഈഡൻ
കോഴിക്കോട് – എംകെ രാഘവൻ
തിരുവനന്തപുരം– ശശി തരൂർ
ചാലക്കുടി- ബെന്നി ബഹനാൻ
മാവേലിക്കര- കൊടിക്കുന്നിൽ സുരേഷ്

കാസർകോട് –രാജ്‌മോഹൻ ഉണ്ണിത്താൻ

മണ്ഡലത്തിലെ സിറ്റിങ്ങ് എംപി കെവി തോമസിനെ തഴഞ്ഞാണ് ഹൈബി ഈഡന് സീറ്റ് നൽകിയിരിക്കുന്നത്. സീറ്റ് നഷ്ടപ്പെട്ടത്തിൽ ദുഃഖമുണ്ടെന്ന് കെവി തോമസ് പ്രതികരിച്ചു. താൻ
എന്ത് തെറ്റ് ചെയ്‌തെന്ന് തോമസ് ചോദിക്കുന്നു. താൻ ആകാശത്ത് നിന്നും പൊട്ടിവീണതല്ലെന്നും പ്രായമായത് തന്റെ തെറ്റല്ലെന്നും കെവി തോമസ് പറഞ്ഞു.
വടകരയിൽ മത്സരിക്കാൻ തയ്യാറല്ലാത്ത സിദ്ദിഖിനെ അനുനയിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്. ആലപ്പുഴയിലാണ് ഷാനിമോൾ ഉസ്മാന്റെ പേര് ഉയർന്നിരുന്നത്. എന്നാൽ എ.എം ആരിഫിന് ശക്തനായ എതിരാളി തന്നെ വേണം എന്ന ആവശ്യമാണ് യോഗത്തിൽ ഉയർന്നത്. സമുദായ പരിഗണന കൂടി കണക്കിലെടുത്ത് അടൂർ പ്രകാശിനെ ആലപ്പുഴയിലേക്കും ഷാനി മോളെ ആറ്റിങ്ങലിലേക്കും മാറ്റാനാണ് നീക്കം.

ആലപ്പുഴ, ആറ്റിങ്ങൽ, വടകര, വയനാട് എന്നീ മണ്ഡലങ്ങളിലാണ് പ്രശ്നം നിലനിൽക്കുന്നത്. വടകരയിൽ സിദ്ദിഖിന്റ പേരാണുള്ളത്. വയനാട് വേണമെന്നാണ് ആവശ്യം. ഗ്രൂപ്പ് പരിഗണന ഇതിന് വിലങ്ങുതടിയാണ്. പരമ്പരാഗത ഐ ഗ്രൂപ്പ് മണ്ഡലത്തിൽ എ ഗ്രൂപ്പ് നേതാവ് മത്സരിക്കേണ്ട എന്നാണ് ഐ ഗ്രൂപ്പ് നിലപാട്. ഈ സാഹചര്യത്തിലാണ് ഗ്രൂപ്പിന് അതീതൻ, ഈഴവ പ്രതിനിധി എന്നീ നിലയില്‍ വി.വി പ്രകാശിനെ പരിഗണിക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ എ.കെ ആൻറണി അടക്കമുള്ള നേതാക്കൾ പ്രകാശിന്റെ പേര് ഉന്നയിച്ചിട്ടുണ്ട്. അബ്ദുൽമജീദിന്റെ പേരും മണ്ഡലത്തിൽ ഉണ്ട്.

 

You might also like

-