കോൺഗ്രസ്സ് സ്ഥാനാർഥി പട്ടിക എറണാകുളത്ത് കെ വി തോമസിനെ വെട്ടിഹൈബി ഈഡന്‍
ഹൈബി ഈഡന്‍ എറണാകുളത്ത് സ്ഥാനാര്‍ഥിയാകും. ഇടുക്കിയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് മത്സരിക്കുന്ന കാര്യവും ഉറപ്പായി. ചാലക്കുടിയില്‍ ബെന്നി ബെഹന്നാനും, കാസര്‍കോട് രാജ്‌മോഹന്‍ ഉണ്ണിത്താനും പാലക്കാട് വി.കെ ശ്രീകണ്ഠനും തൃശൂരില്‍ ടി.എന്‍ പ്രതാപനും സ്ഥാനാര്‍ഥിയാകും. ആറ്റിങ്ങല്‍, ആലപ്പുഴ, വയനാട്, വടകര മണ്ഡലങ്ങളിലെ പ്രഖ്യാപനം ഇന്നുണ്ടാകില്ല.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഉടന്‍ പ്രഖ്യാപിച്ചു . എറണാകുളത്ത് സിറ്റിങ് എം.പി കെ.വി തോമസിന് സീറ്റില്ല. ഹൈബി ഈഡന്‍ എറണാകുളത്ത് സ്ഥാനാര്‍ഥിയാകും. ഇടുക്കിയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് മത്സരിക്കുന്ന കാര്യവും ഉറപ്പായി. ചാലക്കുടിയില്‍ ബെന്നി ബെഹന്നാനും, കാസര്‍കോട് രാജ്‌മോഹന്‍ ഉണ്ണിത്താനും പാലക്കാട് വി.കെ ശ്രീകണ്ഠനും തൃശൂരില്‍ ടി.എന്‍ പ്രതാപനും സ്ഥാനാര്‍ഥിയാകും. ആറ്റിങ്ങല്‍, ആലപ്പുഴ, വയനാട്, വടകര മണ്ഡലങ്ങളിലെ പ്രഖ്യാപനം ഇന്നുണ്ടാകില്ല.
സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗത്തിനു ശേഷമാണ് മുല്ലപ്പള്ളിയും രമേശ് ചെന്നിത്തലയും മാധ്യമങ്ങളെ കണ്ടത്. കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമായതിനാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാകും ഇക്കാര്യത്തില്‍ തീരുമാനം എടുക്കുകയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. 16 സീറ്റിലും കൈപ്പത്തി ചിഹ്നത്തിലായിരിക്കും സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുക.
അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കില്ലെന്ന് നേരത്തെ വ്യക്തമായിരുന്നു. ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി വേണുഗോപാല്‍ എന്നിവര്‍ മത്സരിക്കില്ല.
സ്ക്രീനിംഗ് കമ്മിറ്റിയിൽ ഭൂരിഭാഗം സീറ്റുകളിലും ധാരണ ആയെങ്കിലും ചില സീറ്റുകളിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. ഈ മണ്ഡലങ്ങളിൽ ഒന്നിലധികം പേരുകളോടെയുള്ള പട്ടിക തെരഞ്ഞെടുപ്പ് സമിതിക്ക് വിട്ടു..