കൂട്ടത്തോൽവി റിപ്പോർട്ട് തേടി ഹൈകമാൻഡ്
കേരളത്തിലെ പരാജയം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനേറ്റ കനത്ത തിരിച്ചടി കൂടിയാണ്. ഭരണം നേടാമെന്ന വലിയ പ്രതീക്ഷയില്‍ മറ്റേത് സംസ്ഥാനത്തേക്കാളും കാടടച്ചുള്ള പ്രചാരണമാണ് രാഹുല്‍ഗാന്ധിയും പ്രിയങ്കഗാന്ധിയും സംസ്ഥാനത്ത് നടത്തിയത്.
തിരുവനന്തപുരം :കേരളത്തിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ കൂട്ടത്തോൽവിയിൽ കോണ്‍ഗ്രസ് ഹൈക്കമാൻഡ് റിപ്പോർട്ട് തേടി. ഒരാഴ്ചക്കുള്ളിൽ കാരണം വ്യക്തമാക്കണമെന്നാണ് നിർദ്ദേശം. കെപിസിസി റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്നാണ് സൂചന. ദേശീയ നിരീക്ഷക സമിതിയും പരാജയ കാരണം വിലയിരുത്തും.
കേരളത്തിലെ പരാജയം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനേറ്റ കനത്ത തിരിച്ചടി കൂടിയാണ്. ഭരണം നേടാമെന്ന വലിയ പ്രതീക്ഷയില്‍ മറ്റേത് സംസ്ഥാനത്തേക്കാളും കാടടച്ചുള്ള പ്രചാരണമാണ് രാഹുല്‍ഗാന്ധിയും പ്രിയങ്കഗാന്ധിയും സംസ്ഥാനത്ത് നടത്തിയത്. ദയനീയ പരാജയത്തോടെ നേതൃമാറ്റം ആവശ്യപ്പെട്ട് പാര്‍ട്ടിയില്‍ ഇടക്കാലത്തുയര്‍ന്ന വിമതശബ്ദം വീണ്ടും ശക്തമാകാനിടയുണ്ട്. രാഹുല്‍ഗാന്ധി നേരിട്ട് ഇറങ്ങിയിട്ടും വിജയം നേടാനാകാത്ത സാഹചര്യം വിമതശബ്ദ ഉയര്‍ത്തിയ നേതാക്കൾ ആയുധമാക്കിയേക്കും.
അതേസമയം ദയനീയ തോൽവി ഏറ്റു വാങ്ങിയതിന് പിന്നാലെ കോൺഗ്രസ്സിൽ സംസ്ഥാന ഘടകത്തിൽ അടക്കിവച്ചിരുന്ന ഗ്രൂപ്പ് പോര് മറനീക്കി പുറത്തുവന്നു കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് എ ഗ്രൂപ്പ്പാ രംഗത്തുവന്നു നിലവിലെ നേതൃത്തത്തിന് കോൺഗ്രസുകാരെ ഒറ്റകെട്ടായി നിർത്താൻ കഴിയാത്ത സാഹചര്യത്തിൽ കോൺഗ്രസ്സിൽ പുനഃസംഘടന വേണമെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് കെ സി ജോസഫ് പറഞ്ഞു. രാഷ്ട്രീയ കാര്യ സമിതി ഉടൻ വിളിച്ച് ചേർക്കണം . നേതൃത്വം നൽകിയവർക്ക് തോൽവിയിൽ ഉത്തരവാദിത്തമുണ്ടെന്നും തൊലിപ്പുറത്തെ ചികിത്സ കൊണ്ട് കാര്യമില്ലെന്നുംകെ സി ജോസഫ് തുറന്നടിച്ചു.
നിലവിലെ നേതൃത്തം ലോക്സഭാ തെരഞ്ഞെടുപ്പിലെ ജയത്തിൽ മതി മറന്നുവെന്നും തദ്ദേശ തെരഞ്ഞെടുപ്പ് പരാജയം മൂടി വയ്ക്കാൻ ശ്രമിച്ചുവെന്നുമാണ് കെസി ജോസഫ് ആരോപിക്കുന്നത്. കെ സി ജോസഫിന് പിന്നാലെ മുതിർന്ന നേതാവ് ആര്യാടൻ മുഹമ്മദും നേതൃത്വത്തിനെതിരെ വിമർശനവുമായി രംഗത്തെത്തി. സംസ്ഥാനത്ത് ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയമാണ് യുഡിഎഫിനുണ്ടായിട്ടുള്ളതെന്നായിരുന്നു ആര്യാടൻ്റെ പ്രതികരണം.