ജോസരണ്ടില ലഭിക്കാത്തത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്ന് കേരള കോൺഗ്രസ് ഫ് വിഭാഗം
പാർട്ടി പിളർന്നതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് എത്തുമ്പോൾ ചിഹ്നം ജോസ് കെ. മാണിയുടെ പക്കലാണ്.എന്നാൽ ഇത് തിരിച്ചടിയാകില്ലെന്നാണ് ജോസഫ് പക്ഷത്തിന്‍റെ വാദം. കേരള കോൺഗ്രസുകാർക്ക് രണ്ടില ചിഹ്നം ഒരു വികാരമല്ലേ.
തൊടുപുഴ :ജോസരണ്ടില ലഭിക്കാത്തത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്ന് കേരള കോൺഗ്രസ് ഫ് വിഭാഗം. ചിഹ്നത്തേക്കാൾ പ്രധാനം മുന്നണിയാണെന്നും, തദ്ദേശ തെരഞ്ഞടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി മികച്ച വിജയം നേടുമെന്നും ജോസഫ് വിഭാഗം നേതാക്കൾ പറഞ്ഞു. കേരള കോൺഗ്രസ്സുകാർക്ക് സുപ്രധാനമാണ് രണ്ടില ചിഹ്നം. രണ്ടില ചിഹ്നമില്ലാതെ മത്സരിച്ച പാല ഉപതെരഞ്ഞെടുപ്പിൽ കനത്ത തോൽവിയാണ് പാർട്ടിക്ക് ഉണ്ടായത്. പാർട്ടി പിളർന്നതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് എത്തുമ്പോൾ ചിഹ്നം ജോസ് കെ. മാണിയുടെ പക്കലാണ്.എന്നാൽ ഇത് തിരിച്ചടിയാകില്ലെന്നാണ് ജോസഫ് പക്ഷത്തിന്‍റെ വാദം. കേരള കോൺഗ്രസുകാർക്ക് രണ്ടില ചിഹ്നം ഒരു വികാരമല്ലേ.. എന്ന ചോദ്യത്തിന് ജോസഫ് വിഭാഗം നേതാക്കൾ നൽകുന്ന ഉത്തരം ഇങ്ങനെയാണ്. ചിഹ്നമില്ലെങ്കിലും പ്രവർത്തകർ കൂടെയുണ്ടെന്നാണ് ജോസഫ് വിഭാഗം ഉറച്ച് പറയുന്നത്. അതേ സമയം, ചിഹ്നം ജോസ് വിഭാഗത്തിന് നൽകിയ ഹൈകോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനുള്ള നീക്കങ്ങളും ജോസഫ് ക്യാമ്പിൽ നടക്കുന്നുണ്ട്.