കല്യാണവീട്ടിലും പിണക്കം ! പി സരിന് കൈകൊടുക്കാതെ ഷാഫി പറമ്പിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും
ഇരുവരും ഹസ്തദാനം നല്‍കാതെ പോയത് മോശമെന്ന് പി സരിന്‍ പ്രതികരിച്ചു. എല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും സരിന്‍ മാധ്യമങ്ങളോട് പറഞ്ഞു. താന്‍ എന്ത് ചെയ്താലും ആത്മാര്‍ത്ഥമായി മാത്രമാണെന്നാണ് വിഷയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചത്.
പാലക്കാട് | കല്യാണ വേദിയില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന് കൈകൊടുക്കാതെ ഷാഫി പറമ്പിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും. ബിജെപി നേതാവിന്റെ മകളുടെ വിവാഹ വേദിയിലാണ് സ്ഥാനാര്‍ത്ഥികള്‍ കണ്ടുമുട്ടിയത്.വിവാഹ വേദിയില്‍ കണ്ടതോടെ സരിന്‍ ഇരുവരുമായും ഹസ്തദാനത്തിന് ശ്രമിച്ചു. എന്നാല്‍ ഷാഫിയും രാഹുലും ഇതിന് തയ്യാറായില്ല. താനിവിടെയുണ്ടെന്ന് രാഹുല്‍ പറഞ്ഞപ്പോള്‍, ഷാഫി ഇല്ലെന്നാണ് മറുപടി നല്‍കിയത്.
ഇരുവരും ഹസ്തദാനം നല്‍കാതെ പോയത് മോശമെന്ന് പി സരിന്‍ പ്രതികരിച്ചു. എല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും സരിന്‍ മാധ്യമങ്ങളോട് പറഞ്ഞു. താന്‍ എന്ത് ചെയ്താലും ആത്മാര്‍ത്ഥമായി മാത്രമാണെന്നാണ് വിഷയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചത്.
‘എനിക്ക് കപടമുഖമില്ല അതിനാല്‍ യാഥാര്‍ത്ഥ്യം കാണിക്കുന്നു. ഞാന്‍ എന്ത് ചെയ്താലും ആത്മാര്‍ത്ഥമായാണ്. ഞാന്‍ ചിരിക്കുന്നതും ആത്മാര്‍ത്ഥമായി മാത്രമാണ്. അല്ലാതെ എനിക്ക് ചെയ്യാന്‍ അറിയില്ല’, രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. സരിന്‍ തന്നോട് ഇപ്പുറമുണ്ടെന്ന് പറഞ്ഞു, അപ്പുറം തന്നെ വേണമെന്ന് താനും പറഞ്ഞെന്നായിരുന്നു ഷാഫി പറമ്പില്‍ വിഷയത്തില്‍ പ്രതികരിച്ചത്.നിരവധി തവണ രാഹുലിനെയും ഷാഫിയെയും സരിന്‍ വിളിച്ചെങ്കിലും തിരിഞ്ഞുനോക്കാതെ ഇരുവരും നടന്ന് പോവുകയായിരുന്നു. സരിൻ്റെ സാന്നിധ്യത്തിൽ കോൺഗ്രസ് വിമത നേതാവ് എ വി ഗോപിനാഥിനെ രാഹുൽ മാങ്കൂട്ടത്തില്‍ ചേർത്തുപിടിച്ചു