സ്പീക്കർക്കെതിരെ രൂക്ഷ വിമർശനവുമായി ഏഴ് കോൺഗ്രസ് എം എൽ എ മാർ

സഭാംഗത്തിനെതിരെ ആരോപണം ഉയർന്നാൽ നിയമസഭ സെക്രട്ടറി പരിശോധിച്ച് അതിൽ കഴമ്പുണ്ടോ എന്ന് നോക്കും. എന്നാൽ ഷാജിയുടെ കാര്യത്തിൽ അത്തരത്തിൽ ഒരു നടപടി ഉണ്ടായില്ല.

0

തിരുവനന്തപുരം :കെ എം ഷാജിക്കെതിരെ കേസെടുത്ത സംഭവത്തിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ വിമർശിച്ച് കോൺഗ്രസ് എംഎൽമാരായ
വി ഡി സതീഷൻ, എ പി അനിൽ കുമാർ, ഷാഫി പറമ്പിൽ, സണ്ണി ജോസഫ്, റോജി എം ജോൺ, കെ ശബരീനാഥൻ, അൻവർ സാദത്ത് എന്നീ എംഎൽഎമാരാണ് വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിട്ടുള്ളത് . നിയമസഭയിലെ ഒരംഗത്തിനെതിരെ കേസെടുക്കണമെങ്കിൽ സ്പീക്കറുടെ അനുമതി വേണം. കെ എം ഷാജിക്കെതിരെ കേസെടുക്കാൻ സ്പീക്കർ അനുമതി നൽകിയതിനെയാണ് എംഎൽഎമാർ നിശിതമായി വിമർശിച്ചത്
സഭാംഗത്തിനെതിരെ ആരോപണം ഉയർന്നാൽ നിയമസഭ സെക്രട്ടറി പരിശോധിച്ച് അതിൽ കഴമ്പുണ്ടോ എന്ന് നോക്കും. എന്നാൽ ഷാജിയുടെ കാര്യത്തിൽ അത്തരത്തിൽ ഒരു നടപടി ഉണ്ടായില്ല. ഷാജിക്കെതിരെ കേസെടുക്കാൻ വിജിലൻസ് മുന്നോട്ടുവച്ച കള്ളവാദങ്ങൾ സ്പീക്കർ അംഗീകരിച്ച് കള്ള ഒപ്പ് ചാർത്തുകയായിരുന്നുവെന്നും എംഎൽഎമാർ പറയുന്നു.

 

You might also like

-