അമ്പൂരിയിൽ സി പി ഐ എം -ഡിവൈഎഫ്ഐ- എസ് എഫ് ഐ  പ്രവർത്തകർക്കു നേരെ കോൺ.. ആക്രമണം

0

വെള്ളറട : അമ്പൂരിയിൽ സി പി ഐ എം നേതാക്കളേയും പഞ്ചായത്തു പ്രസിഡന്റിനേയും ഡിവൈഎഫ്ഐ- എസ് എഫ് ഐ പ്രവർത്തകരേയും കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചു. ഗ്രാമപഞ്ചായത്തു പ്രസിഡന്റും സി പി ഐ എം ലോക്കൽ ക്കമ്മറ്റി സെക്രട്ടറിയുമുൾപ്പെടെ ആറോളം പേർ ആശുപത്രിയിൽ. കൊല്ലപ്പെട്ട എസ് എഫ് ഐ പ്രവർത്തകന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് എസ് എഫ് ഐ യുടെ നേതൃത്വത്തിൽ അമ്പൂരി ജംഗ്ഷനിൽ നടത്തിയ യോഗത്തിനു നേർക്ക് കല്ലുകൾ വലിച്ചെറിഞ്ഞു കൊണ്ട് യൂത്തുകോൺഗ്രസ് – കോൺഗ്രസ് പ്രവർത്തകർ ക്രമിക്കുകയായിരുന്നു. അക്രമികളോട് കുട്ടികളെ ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചു കൊണ്ട്  തടയാൻ ശ്രമിച്ച അമ്പൂരി ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ബി ഷാജി യെ ക്രൂരമായി മർദ്ദിച്ചു.ആക്രമണത്തിൽ പരിക്കേറ്റ  പി ഐ എം വെള്ളറട ഏരിയാ കമ്മറ്റി അംഗം തോട്ടത്തിൽ മധു, ലോക്കൽ കമ്മിറ്റി സെക്രട്ടറി കുടപ്പന മൂട് ബാദുഷ .എസ് എഫ് ഐ മേഖലാ സെക്രട്ടറി സൂരജ് ,ഡിവെഎഫ്ഐ സെക്രട്ടറി ഷംനാദ് തുടങ്ങിയവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

You might also like

-