ആലപ്പുഴ സി പി ഐ എം ൽ ലൈംഗികാധിക്ഷേപ പരാതി ,ഏരിയ കമ്മറ്റി അംഗത്തിനെതിരെ പാർട്ടി അംഗമായ വനിതയാണ് പരാതിക്കാരി
'വേണ്ട രീതിയിൽ കണ്ടാൽ പാർട്ടിയിൽ ഉയരാമെന്ന് ' പറഞ്ഞതായി പരാതിയിൽ സ്ത്രീ ആരോപിക്കുന്നു. ഭർത്താവില്ലാത്ത സമയം വീട്ടിൽ വരാമെന്ന് പറഞ്ഞതായും ആരോപണമുണ്ട്.
ആലപ്പുഴ | സിപിഎമ്മിൽ വീണ്ടും ലൈംഗികാധിക്ഷേപ പരാതി. പാർട്ടി അംഗമായ വനിതയാണ് ഏരിയാ കമ്മിറ്റി അംഗമായ നേതാവിനെതിരെ പരാതി നൽകിയത്. എന്നാൽ പരാതി സ്വീകരിക്കാൻ നേതൃത്വം തയ്യാറായില്ല. ഈ സാഹചര്യത്തിൽ പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകാനാണ് പരാതിക്കാരി തീരുമാനിച്ചിരിക്കുന്നത്.വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനാണ് ആരോപണം നേരിടുന്ന നേതാവ്. പരാതിക്കാരി ഉൾപ്പെട്ട തീരദേശത്തെ ലോക്കൽ കമ്മിറ്റിയുടെ ചുമതല ഈ നേതാവിനാണ്. ‘വേണ്ട രീതിയിൽ കണ്ടാൽ പാർട്ടിയിൽ ഉയരാമെന്ന് ‘ പറഞ്ഞതായി പരാതിയിൽ സ്ത്രീ ആരോപിക്കുന്നു. ഭർത്താവില്ലാത്ത സമയം വീട്ടിൽ വരാമെന്ന് പറഞ്ഞതായും ആരോപണമുണ്ട്.
പരാതി പറഞ്ഞതിന് ചില നേതാക്കള്‍ ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി ആരോപിച്ചു. രണ്ടു മാസങ്ങള്‍ക്ക് മുന്‍പായിരുന്നു യുവതി പരാതി നല്‍കിയിരുന്നത്. ആലപ്പുഴ നോര്‍ത്ത് ഏരിയ സെക്രട്ടറിക്ക് സംഭവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതി നല്‍കരുതെന്ന് ആവശ്യപ്പെട്ടതായി പരാതിക്കാരി പറയുന്നു.
കഴിഞ്ഞ ശനിയാഴ്ച വീണ്ടും പരാതിയുമായി യുവതി ആലപ്പുഴയിലെ ജില്ല കമ്മിറ്റിയെ സമീപിച്ചു. എന്നാല്‍ ഏരിയ സെക്രട്ടറി പരാതിയുമായി മുന്നോട്ട് പോകരുതെന്നും പ്രാദേശികമായി എന്തെങ്കിലും വിഷയമുണ്ടെങ്കില്‍ പരിഹരിക്കാമെന്നായിരുന്നു മറുപടി ലഭിച്ചത്. പരാതിയില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്ന് പരാതിക്കാരിയായ തുമ്പോളി ലോക്കല്‍ കമ്മിറ്റിയഗം കൂടിയായ യുവതി പറയുന്നു.
എന്നാല്‍ പരാതിക്കാരിയ്‌ക്കെതിരെ ഒരു വിഭാഗം വിമര്‍ശനവുമായെത്തി. പരാതിയില്‍ കഴമ്പില്ലെന്നും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കായി നേതാവിനെ അധിക്ഷേപിക്കുന്നതിനായാണ് പരാതിയെന്നും ഒരു വിഭാഗം ആരോപിച്ചു. പാര്‍ട്ടിയില്‍ നിന്ന് നീതി ലഭിച്ചില്ലെങ്കില്‍ പൊലീസിനെയും സംസ്ഥാന വനിതാ കമ്മീഷനെയും സമീപിക്കുമെന്ന് പരാതിക്കാരി പറഞ്ഞു.നിയമപ്രകാരം പൊലീസിന് പരാതി കൈമാറാൻ പരാതിക്കാരി തയ്യാറായിട്ടില്ല. പരാതി പാർട്ടിക്കകത്ത് പരിഹരിക്കാനാണ് ശ്രമം.